2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

ഭക്ഷണരീതിയിൽ രോഗങ്ങളെ അകറ്റാനുള്ള പൊടിക്കൈകൾ-4
നേന്ത്രപ്പഴം

നേന്ത്രപ്പഴം(വാഴപ്പഴം,പഴം, കായി, ബായക്ക എന്നീ പേരിലും കേരളത്തിന്റെ പലഭാഗങ്ങളിലും അറിയപ്പെടുന്നു) പഴ വര്ഗങ്ങളില്ഏറ്റവും പോക്ഷക ഗുണങ്ങള്അടങ്ങിയ പ്രകൃതിയിലുള്ള വിറ്റാമിന്ടോണിക് ആണെന്ന് നിസ്സംശയം പറയാം . ശരീര കോശങ്ങളുടെ പുനര്നിര്മാണത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങള്ധാരാളം ഉള്ളത് കൊണ്ടും വളെരെ പെട്ടെന്ന് ദഹിക്കതക്ക വിധം ലഘു ആയതു കൊണ്ടും ശീഘ്രം ഉന്മേഷം തരുന്നത് കൊണ്ടും രോഗികള്ക്ക്ഇതു നിരപായം ഉപയോഗിക്കാം .
ഇരുമ്പ്,ഫോസ്ഫറസ് തുടങ്ങിയ ധാതു ലവണങ്ങളും നിയാസിന്,റിബോ ഫ്ലെവിന് തുടങ്ങിയവിറ്റാമിനുകളും ഇതില്അടങ്ങിയിരിക്കുന്നു .വളരെ ഉയര്ന്ന തോതിലുള്ള കലോറി മൂല്യം നേന്ത്രപ്പഴത്തിനുണ്ട് . ഏതാണ്ട് 200ല്കൂടുതല് കലോറി ശരീരത്തിന് നല്കാന്സാമാന്യം വലിപ്പമുള്ള ഒരു നേന്ത്രപ്പഴത്തിനു കഴിയും.

രക്തത്തിലെ അമ്ലതം കുറക്കാന്നേന്ത്രപ്പഴം വളരെ സഹായിക്കും .വിറ്റാമിന്സി, ജീവകം , ബി ,ഡി, എന്നിവയും നേന്ത്രപ്പഴത്തില് അടങ്ങിയിട്ടുണ്ട് .നേന്ത്രപ്പഴത്തിന്റെ കൂടെ ചൂടു പാല്കുടിക്കുന്നത് വളരെ നല്ലതാണ്. എന്നാല്ശരീരത്തിന് അമിത വണ്ണം ഉള്ളവര്പാല്ഒപ്പം കഴിക്കാതിരുക്കുന്നതാണ് നല്ലത് .
നേന്ത്രപ്പഴം (ഏത്തപ്പഴം) മൂന്നുതരം കാര്ബോഹൈഡ്രേറ്റുകളാല്സമ്പുഷ്ടമാണ് (ഗൂക്കോസ്, ഫ്രകേറ്റോസ്, സുക്രോസ്). ബി കോംപ്ളക്സ് വിറ്റാമിനുകള് നിറഞ്ഞതും ഇരുമ്പുസത്തും നാരിന്റെ അംശവും പൊട്ടാസ്യവും കൂടുതലുള്ളതുമാണ്. അതിനാല്തന്നെ ഉയര്ന്ന ഊര്ജം പ്രദാനം ചെയ്യുന്ന പഴമാണിത്. രണ്ടുപഴം ഒന്നര മണിക്കൂര്നേരത്തേക്കുള്ള ആയാസകരമായ ജോലിക്കുള്ള ഇന്ധനം പ്രദാനം ചെയ്യുമെന്നു ഗവേഷകര്പറയുന്നു.വാഴപ്പഴത്തില്പ്രകൃതിദത്തമായ മൂന്നു പഞ്ചസാരകളാണുള്ളത് സൂക്രോസ്, ഗൂക്കോസ്, ഫ്രക്റ്റോസ് എന്നിവ. പഴത്തിലെ ബി6 ഘടകം രക്തത്തിലെ ഗൂക്കോസിന്റെ അളവു ക്രമീകരിച്ചു നമ്മുടെ മൂഡു മെച്ചപ്പെടുത്തും. വിളര്ച്ചമാറ്റാനും പഴം സഹായിക്കും. ഇരുമ്പിന്റെ അംശം ധാരാളമുള്ള പഴം രക്തത്തിലെ ഹീമോഗോബിന്റെ ഉല്പാദനം മെച്ചപ്പെടുത്തി വിളര്ച്ചക്കെതിരെ പ്രവര്ത്തിക്കുന്നു
വാഴപ്പഴത്തില്പൊടിയോ, ബാക്ടീരിയയോ, കീടനാശിനികളോ ഒന്നും പ്രവേശിക്കാത്ത രീതിയിലാണ്പ്രകൃതി അതിന്റെ ഘടന ക്രമീകരിച്ചിരിക്കുന്നത്‌. പുഴുങ്ങി തരിയില്ലാതാക്കിയ ഖരഭക്ഷണമായ വാഴപ്പഴമാണല്ലോ ശിശുക്കള്ക്ക് ആദ്യമായി നിര്ദേശിക്കപ്പെടുന്ന ഭക്ഷണം തന്നെ. കുട്ടികളുടെ വളര്ച്ചയില് ശക്തിദായകവും സൌകര്യപ്രദവുമായ പങ്കാണത്രേ വാഴപ്പഴം വഹിക്കുന്നത്‌. മലബന്ധം, ദഹനക്കേട്തുടങ്ങിയവയാല്വിഷമിക്കുന്ന വ്യക്തികള്ക്ക്ഒരാശ്വാസമാണ് വാഴപ്പഴം. പ്രമേഹ രോഗികള്മറ്റു പഴങ്ങള്ക്ക്പകരം അധികം പഴുക്കാത്ത വാഴപ്പഴം ഭക്ഷിക്കുന്നതാണ്ഉത്തമം.
വണ്ണം കുറക്കുവാന്ആഗ്രഹിക്കുന്നവര്ക്ക്വാഴപ്പഴം നല്ലൊരു ലഘുഭക്ഷണമാണ്‌. നല്ല ഘനമുള്ളതിനാല്ഇതു ഭക്ഷണാര്ത്തിയെ തൃപ്തിപ്പെടുത്തുകയും അതേ സമയം വണ്ണം കൂട്ടാതിരിക്കുകയും ചെയ്യുന്നു.ഒരു വാഴപ്പഴത്തില്88 കലോറി ഊര്ജ്ജം മാത്രമേ കാണുകയുള്ളു. മറ്റ്ഭക്ഷണ പദാര്ത്ഥങ്ങളുമായി താരതമ്യം ചെയ്യുമ്പോള്ഇതു വളരെ കുറവാണ്‌. വാഴപ്പഴത്തിലെ പഞ്ചസാരയുടെ പെട്ടെന്ന്പ്രവര്ത്തിക്കുന്ന ഊര്ജ്ജം വിശപ്പിനെ മാറ്റി ധാതുക്കളും ജീവകങ്ങളും പ്രധാനം ചെയ്യുന്നു. ഉപ്പു കുറക്കേണ്ട രോഗികള്ക്ക്വാഴപ്പഴം നല്ലതാണ്‌. ഉപ്പു കുറച്ചാല് ടിഷ്യുക്കളില്ദ്രാവകം സംഭരിക്കപ്പെടുന്നത്കുറയും. ഹൃദ്രോഗികളും അമിത രക്തസമ്മര്ദ്ധമുള്ളവരും വാഴപ്പഴത്തിലെ ഉപ്പിന്റെ അഭാവത്തില് സന്തുഷ്ടരാണ്‌. അധികമുള്ള ദ്രാവകങ്ങളെ ബഹിഷ്കരിക്കാന്ഔഷധങ്ങള് കഴിക്കുന്നവര്ക്ക്സഹായകമായ വിധത്തില്ഉയര്ന്ന തോതില്പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഏത്തപ്പഴത്തിലെ വൈറ്റമിന്ബി, പൊട്ടാസ്യം എന്നിവ നല്ല ഊര്ജം നല്കാന് സഹായിക്കുന്നു. നല്ല ഊര്ജം സെക്സിന് അത്യാവശ്യമായ ഘടകമാണ്. വാഴപ്പഴത്തില്ജീവകങ്ങളും ധാതുക്കളും ധാരാളമായി കാണപ്പെടുന്നു. ജീവകം , ജീവകം സി, തയാമിന്, നിയാസിന്, റിബോഫ്ലേവിന്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്, സള്ഫര്തുടങ്ങിയ പ്രധാന ധാതുക്കളെല്ലാം ഇവയില്പ്പെടും. ക്ഷാരഗുണമുള്ളതിനാല്ശരീരത്തിന്റെ രാസനില പരിരക്ഷിക്കാന്കൂടി വാഴപ്പഴ്ത്തിനു കഴിയുന്നു. കൊളസ്ട്രോള്ഇല്ലാത്തതിനാല്ധമനീകാഠിന്യമുള്ള രോഗികള്ക്കും വാഴപ്പഴം ധാരാളമായി കഴിക്കാം. കൊഴുപ്പിന്റെ അംശം വളരെ കുറച്ച്മാത്രമുള്ള ഇത്ഒരു സര്വ്വരോഗസംഹാരി എന്ന പേരില്കൂടി അറിയപ്പെടുന്നു. സാധരണക്കാര്ക്കും വലിയ ബുദ്ധിമുട്ട്ഇല്ലാതെ വാങ്ങാന് കഴിയുന്ന തേന്കിനിയുന്ന കനിയെ പ്രഭാത ഭക്ഷണത്തിലെ മുഖ്യ വിഭവമാക്കുന്നതാണ്ഏറെ പ്രയോജനകരം
യൂറിക് ആസിഡിന്നു വാഴപ്പഴം വളരെ ഫലപ്രദമാണു, ആഴ്ച്ചയിൽ ഒന്നോ രണ്ടോ നല്ല പഴുത്ത പഴം കഴിക്കുകയാണെങ്കിൽ യുറിക് ആസിഡുമൂലം വേദന അനുഭവിക്കുന്നവർക്കു നല്ല അശ്വാസം ലഭിക്കുന്നതോടൊപ്പം യൂറിക് ആസിഡ് കുറയുന്നതുമാണു

 

 • ബി പി കുറയ്ക്കാന്: രക്തസമ്മര്ദം കുറയ്ക്കാനും പഴം വളരെ സഹായകമാണ്. ഇവയില്ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഉപ്പിന്റെ അംശം, താരതമ്യേന വളരെ കുറവും. ഇതു കാരണം അമേരിക്കയിലെ ഫുഡ് ആന്ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്പഴവ്യവസായികളെ പഴത്തിന്റെ ഔഷധഗുണം പരസ്യപ്പെടുത്താന്അനുവദിച്ചു. സ്ട്രോക്കു നിയന്ത്രിക്കാനും പഴം നല്ലതാണ്.
  രക്തസമ്മര്ദ്ദമുള്ളവര്ക്ക് നേന്ത്രപ്പഴം വളരെ നല്ലതാണ്.നേന്ത്രക്കായ ഉണക്കിപ്പൊടിച്ചത്   കുറുക്കിയോ , കഞ്ഞിയായോ കഴിക്കുന്നത് വയറുകടി, അതിസാരം, ആമാശയവൃണം എന്നിവയ്ക്ക് ശമനമുണ്ടാവും.

 •  മലബന്ധം മാറാന്: പഴം കഴിച്ചാല്മലബന്ധം ഒഴിവാക്കാം. വയറിളക്കാന്മരുന്നു കഴിക്കേണ്ട. ചെറിയ പാളയം കോടന്പഴമാണ് ഇക്കാര്യത്തില്കൂടുതല്ഫലം ചെയ്യുന്നത്. രാത്രി അത്താഴത്തിനൊപ്പം രണ്ടു പഴം കഴിച്ചു നോക്കൂ, രാവിലെ ഫലം കാണാം.
 • വിളര്ച്ച: വാഴപ്പഴത്തില്ഇരുമ്പ് ധാരാളമടങ്ങിയിട്ടുണ്ട. ഇത് രക്തത്തില് ഹീമോഗ്ലോബിന്റെ നിര്മാണത്തിന് സഹായിക്കുകയും അതുവഴി വിളര്ച്ച തടയുകയും ചെയ്യുന്നു.
 • തലച്ചോറിന്റെ ശക്തി: വാഴപ്പഴം പ്രഭാത ഭക്ഷണത്തിന്റെ കൂട്ടത്തില്ഉള്പ്പെടുത്തിയാല് കുട്ടികളില്ഓര്മശക്തി വര്ദ്ധിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. ഇതിലടങ്ങിയ പൊട്ടാസ്യം കുട്ടികളെ കൂടുതല്ജാഗരൂകരാക്കുന്നു.
 • മലബന്ധം: നാരുകളാല്സംപുഷ്ടമായതിനാല്ഇത് മലബന്ധം തടയുന്നു.
 • കൊതുകുകടി: കൊതുകുകടിയേറ്റ ഭാഗങ്ങളില്പഴത്തൊലികൊണ്ട് ഉരച്ചാല്തടിച്ചുവരുന്നത് ഒഴിവാക്കാം
 • നാഡി: വാഴപ്പഴത്തില്വിറ്റാമിന്ബി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നാഡീ വ്യൂഹത്തെ കാര്യക്ഷമമാക്കുന്നു.
 • അള്സര്: വാഴപ്പഴം മൃദുവും മിനുസമുള്ളതുമായതിനാല്ഉദരരോഗങ്ങള്ക്ക് ഫലപ്രദമാണ്. ഊഷ്മാവ് നിയന്ത്രിക്കുന്നു: വാഴപ്പഴം ശരീരത്തിന് തണുത്ത പ്രതീതി ഉണ്ടാക്കുന്നു. ഇതിന് ശാരീരികവും വൈകാരികവുമായ ചൂട് അകറ്റാന്സഹായിക്കുന്നു.
 • പുകവലിയും പുകയില ഉപയോഗവും: പുകവലി ഉപേക്ഷിക്കാന്വാഴപ്പഴം സഹായിക്കുന്നു. ഇതിലെ വിറ്റാമിന്ബിയും പൊട്ടാസ്യവും, മാംഗനീസും നിക്കോട്ടിന്റെ പ്രഭാവത്തില്നിന്നും രക്ഷനേടാന് ശരീരത്തെ സഹായിക്കുന്നു.


 •  മുഖക്കുരുവുംപാടുകളുംമായ്ക്കാന്പഴസത്ത്സഹായിക്കും. ഒരുപഴം, ഒരുടീസ്പൂണ്പാല്,ഒരുനുള്ള്ജാതിക്ക, ഒരുടീസ്പൂണ്ഓട്സ്പൊടി എന്നിവചേര്ത്ത് പാക്കുണ്ടാക്കി മുഖത്തുപുരട്ടൂ. നന്നായി ഉണങ്ങിയശേഷം മുഖംകഴുകിയാല്മതി. മുഖംനല്ലഫ്രഷായിരിക്കും.
 • ഗ്ലാമറായിനടക്കണമെന്നുണ്ടെങ്കിലുംനേന്ത്രപ്പഴംഅത്യുത്തമമാണ്.നേന്ത്രപ്പഴംപനിനീരില്ചാലിച്ച്മുഖത്തുപുരട്ടുന്നത്പതിവാക്കുകയാണെങ്കില്മുഖത്തെകുരുക്കള്,കലകള്എന്നിവനീങ്ങിമുഖംതേജസ്സുറ്റതാകും.വാഴപ്പഴംചെറിയകഷണങ്ങളാക്കിനുറുക്കിവെണ്ണ, തേ, നരങ്ങാനീര്ഇവചേർത്തുപതിവായികഴിച്ചാഉണർവുണ്ടാകു  
 • ഒരു നേന്ത്രപ്പഴം ഇടിച്ചുകലക്കി അതില്കട്ടിത്തൈര് ചേര്ത്ത് തലയില് പുരട്ടുക. ഒരു മണിക്കൂര്കഴിഞ്ഞശേഷം തല കഴുകാം. ഒരുമാസം തുടര്ച്ചയായി ഇത് ചെയ്താല്മുടികൊഴിച്ചിലകലും. മുടിക്ക് തിളക്കവും കിട്ടും.മുഖത്തും മുടിക്കും മാത്രമല്ല, കാലിന്റെ ഉപ്പൂറ്റിയുടെ പരപരുപ്പ് മാറ്റാനും പാക്ക് പുരട്ടാം. നന്നായി പഴുത്ത നേന്ത്രപ്പഴം കൊണ്ട് അടിച്ചെടുത്ത പഴച്ചാറ് പത്തുമിനിട്ട് ഉപ്പൂറ്റിയില്പുരട്ടിവെച്ച ശേഷം കഴുകുക.
   
 

 

4 അഭിപ്രായ(ങ്ങള്‍):

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

എന്താല്ലേ ഏത്തപ്പഴത്തിന്റെ എടുപ്പ്..!

Unknown പറഞ്ഞു...

Mashallah nalla oru arivanu..thanks

Unknown പറഞ്ഞു...

Mashallah nalla oru arivanu..thanks

Unknown പറഞ്ഞു...

Mashallah nalla oru arivanu..thanks