2014, ഡിസംബർ 6, ശനിയാഴ്‌ചഭക്ഷണരീതിയിൽ രോഗങ്ങളെ അകറ്റാനുള്ള പൊടിക്കൈകൾ- 3
രോഗസംഹാരിയായ ചെറുപയർ
അടുക്കള ഷെല്‍ഫിലെ രോഗസംഹാരിയാണു ചെറുപയര്‍.
ചെറുപയര്‍ കഫപിത്തങ്ങളെ ശമിപ്പിക്കും. ശരീരത്തിലെ ചൂടു ക്രമീകരിക്കും. രക്തവര്‍ദ്ധനയുണ്ടാക്കും. ശരീരത്തിന്‌ ഓജസും ബലവും നല്‍കും. ഭക്ഷണമായി മാത്രമല്ല, മരുന്നായും ചര്‍മസംരക്ഷണത്തിനുമെല്ലാം ചെറുപയര്‍ നമുക്ക്‌ ഉപയോഗിക്കാം. 

ആയുര്‍വേദവിധിപ്രകാരം എണ്ണ തേച്ചു കുളിക്കുമ്പോള്‍ സോപ്പിനു പകരം ചെറുപയര്‍ പൊടി ഉപയോഗിക്കുന്നത്‌ ഉത്തമം. മഞ്ഞപ്പിത്തം, കരള്‍രോഗം, ഗ്രഹണി, ദഹനക്കുറവ്‌ എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ക്കു ചെറുപയര്‍ വേവിച്ച്‌ ഒരു നേരത്തെ ആഹാരമാക്കുന്നത്‌ നല്ലതാണ്‌. ചെറുപയര്‍ പൊടിച്ച്‌ റോസ്‌ വാട്ടറില്‍ ചാലിച്ചു പശപോലെയാക്കി കണ്ണടച്ച്‌, കണ്ണിനു മുകളില്‍ തേയ്ക്കുക. പത്ത്‌ മിനിറ്റിനു ശേഷം കഴുകിക്കളയണം. കണ്ണിനു കുളിര്‍മ കിട്ടും. 

പ്രമേഹരോഗിയുടെ ഭക്ഷണത്തില്‍ ചെറുപയര്‍ ഉള്‍പ്പെടുത്തുന്നത്‌ നല്ലതാണ്‌. പ്രോട്ടീന്‍ ലഭിക്കും ചെറുപയര്‍ സൂപ്പാക്കി കഴിക്കുന്നത്‌ മുലയൂട്ടുന്ന അമ്മമാര്‍ക്ക്‌ നല്ലതാണ്‌. ചെറുപയർ രണ്ടോ മൂന്നോ ദിവസം നനച്ചു വെച്ചാൽ മുള വരുന്നതാണു ഇതു വളരെ നല്ലതാണു. ചെറുപയറും പച്ചരിയും ചേർത്തു കഞ്ഞി വെച്ചു കഴിക്കൾ ശരീരത്തിനു നല്ലതാണു..

പ്രഭാതത്തിലെ വ്യായാമത്തിനു ശേഷം മുളപ്പിച്ച ചെറുപയര് കഴിക്കുന്നതില് ഒരു രഹസ്യമുണ്ട്. ശരീരപോഷണത്തിനുള്ള വിറ്റാമിനുകളുടെ ഒരു കലവറ തന്നെയാണ് ദേഹത്തിന്റെ ഓജസ്സിനും, കഫ-പിത്തങ്ങളെ ശമിപ്പിക്കുന്നതിനും രക
തവര്ദ്ധനവിനും ഈ ധാന്യം അത്യുത്തമമാണ്. നോത്രരോഗികള്ക്കും, മഞ്ഞപ്പിത്തം ബാധിച്ചവര്ക്കും നല്ലതെങ്കിലും വാതരോഗികള്ക്ക് ഹിതമല്ലെന്നാണ് കണ്ടെത്തല്. 

ദുഷിച്ച മുലപ്പാല് ശുദ്ധിയാക്കാന് 25 മില്ലി ചെറുപയര് സൂപ്പ് ദിനവും മൂന്നുനേരം കഴിച്ചാല് മതി. അതുപോലെ ഇതിന്റെ പൊടി താളിയായി ഉപയോഗിച്ച് കുളിക്കുന്നത് താരന് മാറുന്നതിനും ശരീരകാന്തിക്കും ഗുണപ്രദമാണ്. ശിശുക്കള്ക്ക് ഉണ്ടാകുന്ന മൂത്രതടസ്സത്തിന് ചെറുപയര്, ചെമ്പരത്തിവേര് എന്നിവ ചേര്ത്ത ഔഷധം ഉപയോഗിച്ചു വരുന്നു. ചെറുപയറും, സമം ഉണക്കലരിയും കഞ്ഞിവെച്ച് പശുവില് നെയ്യ് ചേര്ത്ത് കാലത്ത് വെറും വയറ്റില് കഴിക്കുന്നത് നാഡീപിഴ സംബന്ധമായ രോഗങ്ങള്ക്ക് നല്ലൊരു ചികിത്സയാണ്. വിവിധ ജീവകങ്ങളുടെ സാന്നിധ്യമുള്ളതിനാല് ശരീരപുഷ്ടിയും ബലവും പ്രദാനം ചെയ്യുമെങ്കിലും തടിച്ചവര് ഉപയോഗം കുറയ്ക്കുന്നതാണ് നന്ന്. മുളപ്പിച്ച പയര് കൊണ്ടുള്ള കഞ്ഞി, തേങ്ങയും അല്പം മധുരം ചേര്ത്ത് കഴിക്കുന്നത് ഹൃദ്രോഗികള്ക്ക് ഫലം ചെയ്യുമെന്ന് കണ്ടുവരുന്നു. പനി ശമിപ്പിച്ച് ശരീരതാപം ക്രമീകരിച്ച് പിത്ത-അമ്ള രോഗങ്ങളെ ഭേദമാക്കുന്നതിലും ഇതിന്റെ വിവിധ വിഭവങ്ങള് ഗുണകരമാകുന്നു..
ഹ്യദ് രോഗികൾക്കു വളരെ നല്ലതാണു
 മലബന്ധ മുള്ളവര്‍ക്കും വാതമുള്ളവര്‍ക്കും ചെറുപയര്‍ നന്നല്ല.

1 അഭിപ്രായ(ങ്ങള്‍):

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

പ്രഭാതത്തിലെ വ്യായാമത്തിനു ശേഷം മുളപ്പിച്ച ചെറുപയര് കഴിക്കുന്നതില് ഒരു രഹസ്യമുണ്ട്. ശരീരപോഷണത്തിനുള്ള വിറ്റാമിനുകളുടെ ഒരു കലവറ തന്നെയാണ് ദേഹത്തിന്റെ ഓജസ്സിനും, കഫ-പിത്തങ്ങളെ ശമിപ്പിക്കുന്നതിനും രക
തവര്ദ്ധനവിനും ഈ ധാന്യം അത്യുത്തമമാണ്.