2015, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

തക്കാളി
തക്കാളിയില്‍ അന്നജം, പ്രോട്ടീന്‍, കാത്സ്യം, ഫോസ്ഫറസ്, വിറ്റമിന്‍ സി, ധാതുക്കള്‍, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. നൂറ് ഗ്രാം തക്കാളിയില്‍ 94 ശതമാനവും ജലാംശമാണ്. കൂടാതെ ഫോളിക്, ഒക്‌സാലിക്ക്, സിട്രിക് എന്നീ ആസിഡുകളും അടങ്ങിയിട്ടുണ്ട്.

ആദ്യ കാലങ്ങളില്‍ ഒരലങ്കാര സസ്യമായി മാത്രമാണ് തക്കാളിയെ കരുതുന്നത്. കാരണം തക്കാളി ഔഷധ സസ്യമാണ്. ഇരുപതാം നൂറ്റാണ്ടിനു മുമ്പ് ജനങ്ങളുടെ ഇടയിലുള്ള വിശ്വാസം ഇത് ഭക്ഷ്യയോഗ്യമല്ല എന്നാണ്.

അഴകിനും ആരോഗ്യത്തിനും ഉപകരിക്കുന്ന ഉത്തമ ഫലവര്‍ഗമാണ് തക്കാളി.

നമുക്ക് വരുന്ന മിക്ക അസുഖങ്ങളെയും അകറ്റാനും തക്കാളിക്ക് അപാരമായ കഴിവുണ്ടെന്ന വൈദ്യശാസ്ത്ര വിശകലനം വിസ്മരിക്കാതിരിക്കുക. ദഹനപ്രക്രിയ ത്വരിതപ്പെടുത്താന്‍ തക്കാളി ഉത്തമമാണ്. കൂടാതെ കരള്‍, പ്ളീഹ മുതലായവയുടെ പ്രവര്‍ത്തനത്തെ ഈ ഫലവര്‍ഗം സഹായിക്കുകയും കഫത്തെ ഇളക്കിക്കളയുകയും ചെയ്യും.

രക്തസ്രാവമുള്ള മൂലക്കുരു രോഗികള്‍ ദിനംപ്രതി ഓരോ ഗ്ളാസ് തക്കാളിനീര് കുടിക്കുന്നത് നല്ലതാണ്. വിളര്‍ച്ചയും തളര്‍ച്ചയും അകറ്റാനും തക്കാളി നല്ലതാണ്. കൂടാതെ ദഹനപ്രക്രിയ ത്വരിതപ്പെടുത്താനും തക്കാളി സഹായിക്കുന്നു. നിത്യേന തക്കാളി കഴിക്കുന്നത് വന്‍കുടലിലെ കാന്‍സര്‍ ഒഴിവാക്കാന്‍ സഹായകമാണ്. അതുപോലെ തലച്ചോറ്, നാഡീഞരമ്പുകള്‍ എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിനും തക്കാളി സഹായിക്കുന്നു.

തക്കാളിക്ക് ചുവപ്പുനിറം നല്‍കുന്ന ‘ലൈസോലിന്‍’ എന്ന രാസവസ്തു കാന്‍സറിനെതിരെയുള്ള പ്രതിരോധകമായി നിലകൊള്ളുന്നതിനാല്‍ നിത്യേന തക്കാളി നാം കഴിക്കുന്ന ഭക്ഷണവിഭവങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് വന്‍കുടലിലെ കാന്‍സര്‍ ഒഴിവാക്കാന്‍ സഹായകമാണ്. വാര്‍ധക്യത്തിന് തടയിടാനും തക്കാളി ഒരു പരിധിവരെ സഹായിക്കും.


 • ഗര്ഭിണികള്നിത്യവും തക്കാളിജ്യൂസ് കുടിക്കുന്നത് പതിവാക്കിയാല്അവര്ക്ക് അഴകും ആരോഗ്യവും ബുദ്ധിശക്തിയും തികഞ്ഞ സന്താനങ്ങള്ജനിക്കും. കൂടാതെ അവർക്ക് ഉണ്ടാകുന്ന തലചുറ്റ , തളർച്ച, വേദന , വയറു വീർപ്പ്, മലബന്ധം തുടങ്ങിയക്കു പരിഹാരം കൂടിയാണു

 • ദിവസവും അത്താഴത്തിനു ശേഷം ഒന്നോ രണ്ടോ തക്കാളി കഴിച്ചു നോക്കൂ മലബന്ധം പമ്പകടക്കും. വിളര്ച്ച ഇല്ലാതാക്കാനും ചര്മകാന്തിക്കും തക്കാളി സ്ഥിരമായി കഴിക്കുന്നത് ഉത്തമമാണ്. തക്കാളി ചൂടാക്കിയാല്വിറ്റമിന്സി നഷ്ടപ്പെടും. • തക്കാളിനീരും ഓറഞ്ചുനീരും സമം ചേര്ത്ത് അരിപ്പൊടിയില്കുഴച്ച് മുഖത്ത് പുരട്ടിയാല്മുഖക്കുരു വരില്ല.

 • അര സ്പൂണ്തക്കാളിനീര്, ഒരു സ്പൂണ് ഉരുളക്കിഴങ്ങ് ചാറ് എന്നിവയുടെ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. നിത്യവും ഇത് ആവര്ത്തിച്ചാല് ആഴ്ചകള്ക്കകംതന്നെ മുഖകാന്തി വര്ധിക്കുകയും മുഖത്തിന് നല്ല പ്രസരിപ്പ് കൈവരുകയും ചെയ്യും.

 • ഒരു വെള്ളരിക്കാ കഷണവും ഒരു തക്കാളിയും മിശ്രിതമാക്കി കണ്ണിനുചുറ്റും തേക്കുക. രണ്ടാഴ്ചയോളം തുടര്ച്ചയായി പ്രക്രിയ ആവര്ത്തിക്കുകയാണെങ്കില്കണ്ണിനുചുറ്റുമുള്ള കറുത്ത പാടുകള്അകലുകയും കണ്ണുകള്ക്ക് നല്ല തിളക്കം കിട്ടുകയും ചെയ്യും. • ഒലിവെണ്ണ മുഖത്ത് പുരട്ടിയതിനു ശേഷം തക്കാളിസത്ത് തേയ്ച്ച പിടിപ്പിക്കുകകുറച്ച് സമയത്തിനുശേഷം കഴുകികളയുക ഇത് ദിവസവും ചെയ്യുകയാണെങ്കില് മുഖകാന്തി വര്ദ്ധിക്കുന്നുതക്കാളിയില്അടങ്ങിയിരിക്കുന്ന ലൈസോപീന്എന്ന ഘടകം ചര്മ്മത്തിന്റെ ശോഭകൂട്ടി, , ചുളിവുകള്അകറ്റി സംരക്ഷണം നല്കും.

 • നല്ലൊരു കണ്ടീഷണറായും തക്കാളി പ്രവര്ത്തിക്കുന്നു. പ്രകൃതിദത്ത കണ്ടീഷണര്തലമുടിക്ക് തിളക്കവും മൃദുത്വവും പകരുന്നു.

 • തക്കാളിയുടെ നീര് എടുത്ത് ചര്മ്മത്തില്പുരട്ടുകയോ കഷ്ണങ്ങളാക്കി ചര്മ്മത്തില്ഉരയ്ക്കുകയോ ചെയ്യുക, തക്കാളിയിലെ വൈറ്റമിന്സിയുടെ അത്ഭുതസിദ്ധി എതാനും ദിവസങ്ങള്കൊണ്ടുതന്നെ നിങ്ങള്ക്ക് മനസ്സിലാക്കാം.

 • തക്കാളി വിത്തില്നിന്നും എടുക്കുന്ന എണ്ണ ചര്മ്മ സംരക്ഷണത്തിന് വളരെ ഫലപ്രദമാണ്. സോറിയാസിസ്, എക്സിമ എന്നിവ പോലുള്ള ചര്മ്മ രോഗങ്ങള്ക്കെതിരെ എണ്ണ പ്രവര്ത്തിക്കുന്നു. ചര്മ്മത്തിന്റെ തകരാറുകള് പരിഹരിച്ച് ജീവസ്സുറ്റതാക്കുന്നതില്എണ്ണയ്ക്ക് പ്രധാന പങ്കുണ്ട്.

 • മുഖക്കുരുവിനെതിരായി പ്രവര്ത്തിക്കുന്ന ക്രീമുകളിലും, ഓയിന്റ്മെന്റുകളിലും തക്കാളി പ്രധാന ചേരുവയാണ്. വൈറ്റമിന്സി, എന്നിവയടങ്ങിയ തക്കാളി നീര് പുരട്ടുന്നത് മുഖക്കുരു പ്രശ്നം ശാശ്വതമായി തന്നെ പരിഹരിക്കാന്സഹായിക്കും.

 • സൂര്യപ്രകാശം അലര്ജിയുള്ളവര്ക്ക് തക്കാളി നീര് ശരീരത്തില് പുരട്ടുന്നത് ഗുണം ചെയ്യും. തുടര്ച്ചയായി 3 മാസം തക്കാളി നീര് ശരീരത്തില് പുരട്ടുന്നത് സൂര്യാഘാതം പോലുള്ള പ്രശ്നങ്ങളില്നിന്നും നിങ്ങള്ക്ക് സംരക്ഷണമേകും.

 • ആഴ്ചയില്2 ദിവസം തക്കാളി കുഴമ്പാക്കി തലയോട്ടിയില്തേച്ചു പിടിപ്പിക്കുന്നത് താരന്ഇല്ലാതാക്കാന്സഹായിക്കും.
 

2 അഭിപ്രായ(ങ്ങള്‍):

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

തക്കാളിക്ക് ഇത്രയധികം മാഹാത്മ്യങ്ങളുണ്ട് ..അല്ലേ

Ranfathim Ranfathim പറഞ്ഞു...

good