2014, ജൂലൈ 19, ശനിയാഴ്‌ച

ഗ്രീൻ ടീ ഉപയോഗിക്കുമ്പോൾ...


നൂറ്റാണ്ടുകള്ക്ക് മുമ്പ് തന്നെ ഇന്ത്യയിലും ചൈനയിലുമെല്ലാം ആളുകള് ഗ്രീന്ടീ ഉപയോഗിച്ചിരുന്നുവെന്നതാണ് വാസ്തവം. ചൈനക്കാര്തലവേദനക്കുള്ള ഔഷധമായാണ് ഗ്രീന്ടീ ഉപയോഗിക്കുന്നത്. ജപ്പാനിലും ചൈനയിലുമൊക്കെ ഒരു ചൊല്ലുണ്ട്. എന്നും ചെറുപ്പമായിരിക്കാന്ഗ്രീന്ടീ കുടിച്ചാല്മതിയെന്ന്. സംഗതി സത്യമായാലും അല്ലെങ്കിലും ജപ്പാന്കാര് പച്ചവെള്ളം പോലെ ഗ്രീന്ടീ കുടിക്കുന്നു!!
ലോകത്തെവിടെയുമുള്ള മനുഷ്യരെ ദിവസവും ഉന്മേഷത്തിന്റെ പുലരികളിലേക്ക് ഉണര്ത്തുന്നത് തേയിലയാണല്ലോ. ഗ്രീന്ടീ, ബ്രൌണ്ടീ, വൈറ്റ് ടീ എന്നിങ്ങനെ മൂന്നു തരം തേയിലയാണ് സാധാരണ ഉപയോഗിച്ചുവരുന്നത്. ഇതില്ബ്രൌണ്ടീയാണ് ചായയുണ്ടാക്കാന്ഉപയോഗിക്കുന്നത്. ചായച്ചെടിയുടെ കൂമ്പില (വിടരുംമുമ്പുള്ള കൂമ്പില) നുള്ളി ഉണക്കിയെടുത്താണ് വൈറ്റ് ടീ ഉണ്ടാക്കുന്നത്. ഗ്രീന്ടീയുണ്ടാക്കുന്നത് തളിരില മാത്രം നുള്ളി ഉടനെ വെയിലത്തുണക്കിയെടുത്താണ്. അത് കാരണം ഓക്സിടെശന്സംഭവിക്കില്ല എന്നതാണ് ഗ്രീന്ടീ കൊണ്ടുള്ള ഗുണം.
അടുത്ത കാലത്ത് ഗ്രീന്ടീയുടെ ഔഷധഗുണങ്ങളെക്കുറിച്ച് ഒട്ടേറെ പഠനങ്ങള് നടന്നിട്ടുണ്ട്. ശാസ്ത്രീയമായും വൈദ്യശാസ്ത്രപരമായും നടത്തിയ പഠനങ്ങളെല്ലാം എത്തിച്ചേര്ന്നത് ഗ്രീന്ടീ ആരോഗ്യസമ്പുഷ്ടമായ, ഔഷധവിര്യമുള്ള പാനീയമാണ് എന്ന നിഗമനത്തിലാണ്. സ്ഥിരമായി ഗ്രീന്ടി കുടിക്കുന്നവര്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്വരില്ലെന്ന് പഠനങ്ങള്ചൂണ്ടിക്കാട്ടുന്നു. ഗ്രീന്ടീയുടെ ചില പ്രധാന ഗുണങ്ങളാണ് ചുവടെ: 1) ക്യാന്സറിനെ തടയുന്നു: ഗ്രീന്ടീയില്അടങ്ങിയ ആന്റിഓക്സിഡന്റ് (antioxidant) വിറ്റാമിന്സി യേക്കാള്നൂറ് ഇരട്ടിയും വിറ്റാമിന് യേക്കാള്24 ഇരട്ടിയും ഫലപ്രദമാണ്. ശരീരത്തില്ക്യാന്സറിന് കാരമാകുന്ന സെല്ലുകളെ തടയാന്ഇത് സഹായിക്കും. 2) പുഴുക്കടി, ചൊറി മുതലയായവ തടയുന്നു: ശരീരത്തിലുണ്ടാകുന്ന ചൊറി, പുഴുക്കടി തുടങ്ങിയവ തടയാന്ഗ്രീന്ടി ഫലപ്രദമാണ്. 3) ഹൃദ്രോഗത്തെ അകറ്റിനിര്ത്തുന്നു: പതിവായി ഗ്രീന്ടി ഉപയോഗിക്കുന്നത് കൊളസ്ട്രോള്കുറക്കുകയും അതുവഴി ഹൃദ്രോഗ സാധ്യത കുറക്കുകയും ചെ്യ്യുന്നു. 4) യുവത്വം നിലനിര്ത്തുന്നു: പോളിഫെനോള്സ് എന്നറിയപ്പെടുന്ന ഗ്രീന് ടിയില്അടങ്ങിയ ആന്റിഓക്സിഡന്റ് യുവത്വം നിലനിര്ത്താന്സഹായിക്കുന്നു. 5) ചര്മ്മത്തെ സംരക്ഷിക്കുന്നു: ചര്മ്മത്തില്ബാധിക്കുന്ന ക്യാന്സര് തടയാന്സഹായിക്കുന്നു. 6) ഓര്മശക്തി കൂട്ടുന്നു: അള്ഷ്ഹൈമേഴ്സ്, പാര്കിന്സന്സ് രോഗങ്ങളെ അകറ്റിനിര്ത്താന്സഹായകരമാണ്. 7) പ്രതിരോധ ശക്തി വര്ധിപ്പിക്കുന്നു: ഗ്രീന്ടീയില്അടങ്ങിയ വിറ്റാമിന്സി പ്രതിരോധ ശക്തി വര്ധിപ്പിക്കാന്സഹായിക്കുന്നു. ജലദോഷവും പനിയും മാറാനും ഗ്രീന്ടീ സഹായകമാണ്. 8) ആസ്തമ തടയുന്നു 9) ഉത്കണ്ഠ അകറ്റുന്നു 10) അലര്ജി തടയുന്നു.

പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്ക്കൊപ്പം ഓരോ കപ്പ് ഗ്രീന് ടീ കുടിക്കുന്നത് വിശപ്പു കുറയ്ക്കാനും ശരീരത്തിലെ അപചയപ്രവര്ത്തനങ്ങള് ശരിയായ വിധത്തില്നടക്കാന്സഹായിക്കുകയും ചെയ്യും. ഗ്രീന്ടീയിലെ ആന്റി ഓക്സിഡന്റുകളാണ് ഗുണം നല്കുന്നത്.
ക്യാന്സര്തടയുവാന്ഗ്രീന്ടീ നല്ലതാണ്. ഇതിന്റെ ഔഷധഗുണം ക്യാന്സര്സെല്ലുകളുടെ വളര്ച്ച തടയുന്നു.
ഇന്സുലിന്തോത് നിയന്ത്രിച്ച് പ്രമേഹം നിയന്ത്രിക്കാനും ഗ്രീന്ടീക്ക് കഴിയും.
ഗ്രീന്ടീ ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുവാനും സഹായിക്കും. ഇതിന് ഇത് ചായയായല്ല കുടിക്കേണ്ടത് എന്നു മാത്രം. ഗ്രീന്ടീ ഇലയോ പൊടിയോ രാത്രി മുഴുവന്ഒരു ഗ്ളാസ് വെള്ളത്തിലിട്ടു വയ്ക്കുക. ഇതില്രണ്ടോ മൂന്നോ തുള്ളി ചെറുനാരങ്ങാനീര് ചേര്ക്കുകയും ചെയ്യുക. രാവിലെ വെറുംവയറില്ഇത് കുടിയ്ക്കുന്നത് കൊഴുപ്പ് കുറയാന്സഹായിക്കും. നാരങ്ങയിലെ വൈറ്റമിന്സി ഗ്രീന്ടീയിലെ ആന്റി ഓക്സിഡന്റുകള്വലിച്ചെടുക്കാന്സഹായിക്കുകയാണ് ചെയ്യുന്നത്. പാനീയം വിശപ്പു കുറയ്ക്കാന്സഹായിക്കുകയും ദിവസം മുഴുവന് ഉന്മേഷം നല്കുകയും ചെയ്യും. ശരീരത്തിലെ കൊളസ്ട്രോള്നിയന്ത്രിച്ച് ഹൃദയാഘാത സാധ്യത കുറയ്ക്കാന്ഗ്രീന്ടീ നല്ലതാണ്.
ആന്റി ഓക്സിഡന്റുകള്ധാരാളം അടങ്ങിയ ഗ്രീന്ടീ ശരീരത്തിന്റെ രോഗപ്രതിരോധം വര്ധിപ്പിക്കും.
ശരീരത്തില്അടിഞ്ഞു കൂടുന്ന വിഷപദാര്ത്ഥങ്ങള്നീക്കം ചെയ്ത് ചര്മസംരക്ഷണത്തിനും ഗ്രീന്ടീ സഹായിക്കുന്നുണ്ട്. മുഖക്കുരു അകറ്റുവാനും ചര്മം അയഞ്ഞ് തൂങ്ങി പ്രായാധിക്യം തോന്നാതിരിക്കാനും ഗ്രീന്ടീ നല്ലതു തന്നെ.
ഗ്രീന്ടീ നന്നായി കഴിക്കുന്നവര്ക്ക് കാര്ഡിയോവാസ്കുകര്രോഗങ്ങളും, ഓസ്റ്റിയോപോറോസിസ് പോലുള്ള അവസ്ഥയും ഒഴിവാക്കാന്കഴിയുമെന്ന് നേരത്തെ തന്നെ പഠനങ്ങള്തെളിയിച്ചിട്ടുണ്ട്.
റുമാറ്റോയ്ഡ് ആര്ത്രൈറ്റിസ്, ഹൃദയസംബന്ധമായ അസുഖങ്ങള്, അണുബാധ തുടങ്ങിയവ തടയാന്ഗ്രീന്ടീ സഹായകമെന്നു ഗവേഷകര്‍.
പല്ലുകളുടെ നാശം തടയുന്നതിനും ഗ്രീന്ടീ ഫലപ്രദം. ബാക്ടീരിയയെ നശിപ്പിക്കുന്നതിനും ഗുണപ്രദം.
ഇനി ഇതൊക്കെ ആണെങ്കിലും ഗ്രീന്ടീയും ശരിയായ വിധത്തില് ഉപയോഗിച്ചില്ലെങ്കില്അതിനും പാര്ശ്വഫലങ്ങള്ഉണ്ട്.
ഇനി മുതല്സ്ട്രോംങ്ങ് കട്ടന്ച്ചായ മാറ്റി ഗ്രീന്ടീ ഉപയോഗിക്കാന് തീരുമാനിച്ചവര്ശ്രദ്ധിക്കുക. ഗ്രീന്ടീ അധികം തിളപ്പിക്കാന്പാടില്ല. തിളച്ച വെള്ളത്തിലേക്ക് ഗ്രീന്ടീ ഇലയിട്ട് ഉടനെ വെള്ളം ഇറക്കി വയ്ക്കണം. പഞ്ചസാര വേണമെങ്കില്മാത്രം അല്പം ഇടുക. ഗ്രീന്ടീയില്പാലൊഴിച്ചാല് ഇതിന്റെ ഔഷധഗുണം വേണ്ട രീതിയില്ലഭ്യമാകില്ല. പാലൊഴിക്കാതെ വേണം ഗ്രീന് ടീ കുടിക്കാന്. ചൂടോടെ കുടിക്കുമ്പോള്ഇളം പച്ചകളര്മാത്രമേ കാണൂ, കുറെ മണിക്കൂര്ഇരുന്ന് കഴിയുമ്പോഴും സാധാരണ കട്ടന്ച്ചായയുടെ നിറത്തിലേക്കെത്തും. ഫ്ലാസ്ക്കില്ഒഴിച്ച് വച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം.
ഗ്രീന്ടീ ഉണ്ടാക്കിയ ഉടനെ കുടിയ്ക്കാന്ശ്രദ്ധിക്കുക. ഒരു മണിക്കൂറിലേറെ സമയം ഇത് വച്ചിരിക്കരുത്. ചൂടോടെയോ തണുപ്പോടെയോ കുടിയ്ക്കാം. കൂടുതല്സമയം വച്ചിരുന്നാല്ഇതിലെ വൈറ്റമിനുകളും ആന്റി ഓക്സിഡന്റുകളും നഷ്ടപ്പെടും. കൂടുതല്ചൂടോടെ ഗ്രീന്ടീ കുടിയ്ക്കുന്നതും നല്ലതല്ല. ഇത് തൊണ്ടയില്ക്യാന്സര്വരുത്തി വയ്ക്കും.
രാവിലെ വെറും വയറ്റില്ഗ്രീന്ടീ കുടിയ്ക്കുന്നത് നല്ലതല്ല. ഭക്ഷണം കഴിയ്ക്കുന്നതിന് അര, ഒരു മണിക്കൂര്മുന്പ് ഇത് കുടിയ്ക്കുന്നതാണ് നല്ലത്. വിശപ്പു കുറയ്ക്കാനും അതുവഴി അമിതഭക്ഷണം ഒഴിവാക്കാനും ശീലം സഹായിക്കും.  ഗ്രീന്ടീയും മരുന്നുകളും ഒരുമിച്ചു കഴിയ്ക്കരുത്. ഇത് പാര്ശ്വഫലങ്ങളുണ്ടാക്കും. അധികം കടുപ്പം കൂടിയ ഗ്രീന്ടീ കുടിയ്ക്കരുത്. ഇതില്കൂടുതല്കഫീനും പോളിഫിനോളുകളും അടങ്ങിയിട്ടുണ്ട്. ദഹനത്തക്കേട്, ഉറക്കക്കുറവ്, ഹൃദയപ്രശ്നങ്ങള്തുടങ്ങിയ പ്രശ്നങ്ങള് ഇതുണ്ടാക്കും. കഫീന്അടങ്ങിയിട്ടുള്ളതു കൊണ്ടു തന്നെ ഗ്രീന്ടീ ദിവസം രണ്ടു മൂന്നു കപ്പില്കൂടുതല്കുടിയ്ക്കരുത്.
കൂടാതെ ചായ, കാപ്പി എന്നിവ അധികമായാ സന്ധിവേദന, ർബുദം പ്രമേഹം.. ർദ്ദിപ്പിക്കും എന്നു ചില പഠനങ്ങ തെളിയിക്കുന്നു
ചില ചായക:
  • റോസ് ടീ: ചായ തിളപ്പിയ്ക്കുമ്പോള്അല്പം റോസിതളുകള്ചേര്ക്കുക. തടി കുറയ്ക്കാന് ഇൗ റോസ് ടീ നല്ലതാണ്. തടി കുറയ്ക്കാന്മാത്രമല്ല, തിളങ്ങുന്ന ചര്മം ലഭിയ്ക്കാനും മലബന്ധം പരിഹരിയ്ക്കാനുമുള്ള നല്ലൊരു പരിഹാരമാണിത്.
  • കട്ടന്ചായ: കട്ടന്ചായ തടി കുറയ്ക്കാന്നല്ലതാണ്. പാല്ചേര്ക്കാത്തതു കൊണ്ടു മാത്രമല്ല, ഇത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്സഹായിക്കും.
  • ലെമണ്ടീ: ലെമണ്ടീ തടി കുറയ്ക്കാന്സഹായിക്കുന്ന മറ്റൊരു ചായയാണ്. ചെറുനാരങ്ങയില് ആന്റിഓക്സിഡന്റുകളുണ്ട്. ഇത് ശരീരത്തില്നിന്നും വിഷാംശം നീക്കം ചെയ്യാനും ചര്മം തിളക്കമുള്ളതാകാനും കൂടി സഹായിക്കും.
  • ഗ്രീന്ടി: തടി കുറയ്ക്കാന്സഹായിക്കുന്ന മറ്റൊരു ചായയാണ് ഗ്രീന്ടി. ഇത് ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യും. ആരോഗ്യഗുണങ്ങള്ഏറെയുള്ള ചായ ചര്മത്തിനും നല്ലതാണ്.
  • പുതിന ടീ: പുതിന ടീ തടി കുറയ്ക്കാന്നല്ലതാണ്. ഇത് ആയുര്വേദഗുണങ്ങളുള്ള ചായയാണ്. ചായയില്പുതിന ചേര്ത്തു തിളപ്പിയ്ക്കുക.
  • ജിഞ്ചര്ടീ:  ജിഞ്ചര്ടീ തടി കുറയ്ക്കാന്സഹായിക്കുന്ന മറ്റൊരു ചായയാണ്. ചായയില്ഇഞ്ചി ചേര്ക്കുക.

1 അഭിപ്രായ(ങ്ങള്‍):

Unknown പറഞ്ഞു...

ماشاءالله... 🌹 🌹 🌹