2014, ഡിസംബർ 20, ശനിയാഴ്‌ച


മാതളം (ഉറുമാ പഴം)

ഖു ആനിലെ സൂറത്തു റഹ്മാനിലും, ബൈബിള് പഴയ നിയമത്തിലെ പുറപ്പാടിന്റെ പുസ്തകത്തിലും, പ്രവാചക മുഹമ്മദ് നബി(സ) പറഞ്ഞ മരുന്നുകളിലും പരാമര്ശിച്ചിട്ടുള്ള മാതളം (ഉറുമാ പഴം) പ്രാചീനകാലംമുതലേ പ്രസിദ്ധമായ ഒരു പഴവര്ഗമാണ്‌. പുരാതന ഭാരതത്തിലെ ആയുര്വേദാചാര്യന്മാര് മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. യൂനാനി വൈദ്യത്തില്ഇത്ആമാശയവീക്കവും ഹൃദയസംബന്ധമായ വേദനയും മാറ്റാന് ഉപയോഗിച്ചു പോന്നിട്ടുണ്ട്‌.

ജീവകം സി യുടെ ഒരു കലവറയാണ്മാതളപ്പഴം. മാതളത്തില്മാത്രം കണ്ടുവരുന്ന പൂണിക്കാല്ഗിന്എന്ന രാസവസ്തു ഹൃദയത്തെയും ഹൃദയധമനികളെയും ശക്തിപ്പെടുത്തും. ഒരു മികച്ച ആന്റി ഓക്സിഡന്റുകൂടിയാണ് രാസവസ്തു. ഇത്ശരീരത്തിലെ കൊഴുപ്പ്കുറയ്ക്കും. രക്തസമ്മര്ദ്ദം താഴ്ത്തും. ജീവകം ബി വര്ഗത്തിലെ ഫോളിക്അമ്ലം, കാത്സ്യം, കോപ്പര്, മാംഗനീസ്, സള്ഫര്എന്നിവയും മാതളത്തില്അടങ്ങിയിട്ടുണ്ട്‌. പഴത്തിന്റെയും വേരിന്റെയും തൊലിയില്മനുഷ്യശരീരത്തില്നിന്നു നാടവിരകളെ നശിപ്പിക്കാന് ശേഷിയുള്ള ആല്ക്കലോയിഡുകളുടെ സാന്നിധ്യമുണ്ട്‌. ആന്റി ബയോട്ടിക്കുകളോട്പ്രതിരോധ ശേഷിയുള്ള ബാക്ടീരിയകള്രോഗാണുക്കളെ തകര്ക്കാന്മാതളപ്പഴത്തിന്റെ തൊലിക്കു കഴിയുമെന്നു പശ്ചിമബംഗാളിലെ ജാദവ്പൂര്യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ശാസ്ത്രജ്ഞര്അടുത്തകാലത്ത് കണ്ടെത്തിയിരുന്നു.
  • കാന്സറില് നിന്ന്സംരക്ഷിക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്ധിപ്പിക്കുന്നതിനും മാതളപ്പഴത്തിന്ശേഷിയുണ്ട്‌. നാടവിരശല്യം, കൃമിശല്യം, രക്തപിത്തം, അതിസാരം എന്നിവക്കെതിരെ മാതളം അത്യുത്തമമാണ്‌. ഒരു ഗ്ലാസ്മാതളജൂസില്ഒരു ടീസ്പീണ്തേന്ചേര്ത്ത്കഴിച്ചാല് ദഹനസംബന്ധമായ അസുഖങ്ങള്മാറും.
അകം നിറയെ ചുവപ്പ് നിറത്തിലുള്ള മുത്തുകള്പതിപ്പിച്ചതുപോലെയാണ് മാതളം എന്ന പഴം. ചില സംസ്കാരങ്ങളില്സമൃദ്ധിയുടെ ചിഹ്നമായാണ് ഇതിനെ കാണുന്നത്. ഉദരരോഗം മുതല് ഹൃദ്രോഗത്തിന് വരെ ഉത്തമ ഔഷധമാണ് മാതളം. ലൈംഗികശേഷി വര്ദ്ധിപ്പിക്കാന് ഉപയോഗിച്ചുവരുന്ന വയാഗ്രയ്ക്ക് തുല്യമാണ് മാതളം എന്നാണ് പഠനങ്ങള് തെളിയിക്കുന്നത്.
  • ഓരോഗ്ലാസ്മാതളംജ്യൂസ്ദിവസേനകഴിക്കുന്നത്പുരുഷന്മാരുടേയുംസ്ത്രീകളുടേയുംലൈംഗികശേഷിവര്ദ്ധിപ്പിക്കുന്നതിന്ഗുണകരമാണ്. ലൈംഗികശേഷിവര്ദ്ധിപ്പിക്കുന്നടെസ്റ്റോസ്റ്റീറോണ്എന്നഹോര്മോണിന്റെപ്രവര്ത്തനത്തെജ്യൂസ്ത്വരിതപ്പെടുത്തു. എഡിന്ബറോയിലെക്വീന്മാര്ഗരറ്റ്സര്വ്വകലാശാലയിലെഗവേഷകരാണ്പഠനംനടത്തിയത്. ലൈംഗികശേഷിമാത്രമല്ല, മാതളംആരോഗ്യവുംവര്ധിപ്പിക്കും. പുരുഷന്മാരില്മുഖത്തിന്റേയുംമുടിയുടേയുംതിളക്കംകൂട്ടും. ശബ്ദത്തിന്റെഗാംഭീര്യംകൂട്ടും. സ്ത്രീകളിലാകട്ടെഅണ്ഡോല്പാദനംത്വരിതപ്പെടുത്തുന്നതോടൊപ്പംഅസ്ഥികള്ക്ക്ബലംകൂട്ടുകയുംചെയ്യും.

  • സംഘര്ഷങ്ങള്ലഘൂകരിക്കുകവഴിമനസിന്റെആരോഗ്യംകൂട്ടാനുംമാതളത്തിന്സാധിക്കും.
  • ശരീരത്തെ മാതളം നന്നായി തണുപ്പിക്കും. കൃമിശല്യം കൊണ്ടുണ്ടാകുന്ന ചൊറിച്ചില്മാറാന്മാതളത്തോട്കറുപ്പ് നിറമാകുന്നതു വരെ വറുത്ത ശേഷം പൊടിച്ച്എണ്ണയില്കുഴച്ച്പുരട്ടുന്നത് ഫലപ്രദമാണ്‌. മാതളം കഴിക്കുന്നതിലൂടെ ഗര്ഭിണികളിലെ ശര്ദിലും വിളര്ച്ചയും ഒരു പരിധി വരെ മാറ്റാം.മാതളത്തിന്റെ കുരുക്കള്പാലില്അരച്ച് കുഴമ്പാക്കി സേവിക്കുന്നത്കിഡ്നിയിലും മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ ലയിപ്പിച്ച്കളയാന്സഹായിക്കുമെന്ന്കരുതപ്പെടുന്നു.
  • ക്ഷയരോഗത്തിനെതിരെ പ്രതിരോധം പകരാന് ഇതിനുള്ള കഴിവ്തെളിഞ്ഞിട്ടുണ്ട്‌. മാതളമൊട്ട്അരച്ച്തേനില് സേവിക്കുന്നത് കഫത്തിനും ചുമക്കുമെതിരെ ഫലവത്താണ്‌. മാതളത്തിന്റെ തോട് നന്നായി ഉണക്കിപ്പൊടിച്ച്കുരുമിളകു പൊടിയും ഉപ്പും ചേര്ത്ത്പല്ല് തേക്കാനും ഉപയോഗിക്കുന്നു. ഇത്ദന്തക്ഷയം തടയാനും മോണയിലെ രക്തസ്രാവം നിറുത്താനും മോണയെ ബലപ്പെടുത്താനുമൊക്കെ സഹായകരമാണ്‌. വേരിന്റെ തൊലി ഉപയോഗിച്ചുണ്ടാകുന്ന കഷായം വായില്കൊള്ളുക വഴി തൊണ്ടയിലെ അസ്വാസ്ഥ്യം അകറ്റാം.


മാതളം കഴിക്കൂ.... ആരോഗ്യത്തോടെ ജീവിക്കൂ.... മാതള പതിവായി കഴിച്ചാല്ആരോഗ്യം വര്ദ്ധിക്കുമെന്ന് ഡോക്ടര്മാര്വ്യക്തമാക്കിയിട്ടുണ്ട്.
  • മാതള(ഉറുമാ പഴം)ത്തിന്റെ മൂന്നു കുരു വിഴുങ്ങിയാ ഒരു കൊല്ലത്തേക്കു ചെങ്കണ്ണുണ്ടാവില്ല എന്നും , ർദ്ദിക്കും ഓക്കാനത്തിനും ചുമക്കും,ആമാശയത്തിനു ശക്തികൂട്ടാനും മാതളം നല്ലതാണെന്നു പ്രവാചവെദ്യം എന്ന ഗ്രന്ഥത്തി കാണുന്നു.

  • രക്ത പിത്തത്തിന്നു മാതള(ഉറുമാ) പഴം സമൂലം ഉണക്കിപ്പൊടിച്ചു മൂന്നുഗ്രാം വീതം തേനി ചേർത്ത് കാലത്തും വൈകീട്ടും കഴിച്ചാ ഭേദമാകും
  • ഉദരപ്പുണ്ണിന്നിനും, കരൾവീക്കത്തിനും, എത്രപഴക്കംചെന്നശ്വാസംമുട്ടിനും, ചുമക്കും, മൂലക്കുരുവിന്നും, രക്തംപോക്കിന്നുംമാതളംവളരെഫലപ്രദമാണു


2 അഭിപ്രായ(ങ്ങള്‍):

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

മാതളം കഴിക്കൂ....
ആരോഗ്യത്തോടെ ജീവിക്കൂ....
മാതള പതിവായി കഴിച്ചാല്‍ ആരോഗ്യം വര്‍ദ്ധിക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ppmrmpm പറഞ്ഞു...

നിങ്ങളുടെ ഈ നല്ല പ്രവര്‍ത്തനത്തിന് അഭിനന്ദഞങ്ങള്‍....,
അലോപ്പതി മരുന്നുകള്‍ക്ക് പുറകെ ഓടുന്ന ഇന്നത്തെ തലമുറക്ക് വളരേ ഉപകാരമാകും.....