2012, ജൂൺ 26, ചൊവ്വാഴ്ച

നസ്സ് നിറയെ ഭക്ഷണം കഴികണമെങ്കില്‍ നല്ല രീതിയില്‍ ഉള്ള ഭക്ഷണം കിട്ടണം. നല്ല രീതിയില്‍ ഭക്ഷണം ഉണ്ടാക്കാന്‍  കുറച്ചു പാചകവും കൈപുണ്യവും വേണം  ഇതാ ഏതാനും പാചക കുറിപ്പുകൾ.....


ചിക്കൻ സ്പെഷ്യൽ കറി

ചിക്ക      ഒരു കിലോ
കാപ്സികം   രണ്ട്
പച്ചമുളക്    മൂന്ന്
ഉള്ളി       ആറ്
ഇഞ്ചി     ഒരു കഷ്ണം
തക്കാളി     നാലു
വെളുത്തുള്ളി  ആറ് അല്ലി
തേങ്ങ      ഒരു കപ്പ്
മല്ലി ഇല    ഒരു പിടി
കറിവേപ്പില  ഒരു പിടി
മഞ്ഞ പൊടി രണ്ട് സ്പൂ
മുളകു പൊടി രണ്ട് സ്പൂ
മല്ലിപ്പോടി    രണ്ട് സ്പൂ
ചിക്ക മസാല രണ്ട് സ്പൂ
ജീരകം     ഒരു സ്പൂ
എണ്ണ     ആവശ്യത്തിനു
ഉപ്പ്      ആവശ്യത്തിനു
ചെറുനാരങ്ങ  ഒരു കഷ്ണം

 • ചിക്ക ചെറുതായി മുറിച്ചെടുത്തു ഒരുസ്പൂ മഞ്ഞ, മുളകുപൊടി ഇവചേർത്ത് അവശ്യത്തിനു ഉപ്പും ചേർക്കുക. ഇതു മുറിച്ചെടുത്ത ചിക്കകഷ്ണങ്ങളി പുരട്ടി അരമണിക്കൂ കഴിഞ്ഞു എണ്ണയി പൊരിച്ചെടുക്കുക
 • ഒരു തക്കാളി (ചെറുതായി മുറിക്കുക) ഒരപം മല്ലി ഇല, തേങ്ങ, ഒരു സ്പൂ ജീരകംഇവ ചേർത്തു മിക്സിയി കുറച്ചു വെള്ളം ചേർത്തു അരക്കുക.
 • പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞു ചതച്ചെടുക്കുക.
 • ഉള്ളി തക്കാളി എന്നിവ ചെറുതായി അരിഞ്ഞു ചീനച്ചട്ടിയി ഒരൽപ്പം എണ്ണ ഒഴിച്ചുനന്നായി വഴറ്റുക.. അതിലേക്കു കാപ്സികം ചെറുതായി അരിഞ്ഞതും, പച്ചമുളകു,ഇഞ്ചി, വെളുത്തുള്ളി ഇവ ചതച്ച മിശ്രിതം ചേർക്കുക.. കറിവേപ്പില മല്ലി ഇല,ആവശ്യത്തിനു ഉപ്പും ചേത്തു നന്നായി വഴറ്റുക.. ഇതിലേക്കു മഞ്ഞ പൊടി,മല്ലിപ്പോടി, ചിക്ക മസാല, എന്നിവ ചേർത്തു നന്നായി ഇളക്കി പോരിച്ച ചിക്കകഷ്ണങ്ങ ചേർത്തു നന്നായി ഇളക്കി ചെറുതീയി വെക്കുക. ഇതിലേക്കുനേരത്തെ അരച്ചു വെച്ച മിശ്രിതം ചേർത്ത് ഇളക്കി.. അഞ്ചു മിനുട്ട് ചെറുതീയീവെച്ചു ചൂടാക്കി തിളച്ചു കഴിഞ്ഞാ വങ്ങി വെച്ചു അതിലേക്കു ചെറുനാരങ്ങയുടെഒരു കഷ്ണം പിഴിഞ്ഞ നീരു ചേർത്തു ഇളക്കി ഉപയോഗിക്കാം

വത്തക്ക(തണ്ണിമത്തൻ) കറി


വത്തക്ക (തണ്ണിമത്തൻ-ബച്ചന്കായ്) നാം മുറിച്ചാല് അതിനകത്തുള്ള ചുവന്ന കഴംബ് മാത്രം തിന്നിട്റ്റ്ബാകിയുള്ളത് വലിച്ചെറിയുക പതിവാണ് എന്നാല്‍... ഇനിയങ്ങോട്ട് കളയരുത്.
ചുവന്നതിന്റെയും പച്ചയുടെയും ഇടയിലുള്ള വെളുത്ത ഭാഗം അത് വെട്ടിയെടുക്കുക ,
ചെറുതായി അരിയുക.
 • ഒരല്പം ഉപ്പ് ഇട്ടു ,ഒരു ഉള്ളി ,ഒരു തക്കാളി , ഒരു പച്ചമുളക് , ഒരു ടീ സ്പൂണ് മഞ്ഞള്പൊടി, കുറച്ചു  വെള്ളവും ചേര്ത് വേവിക്കുക,
 • നന്നായി  വെന്ത  ശേഷം ഒരല്പം തേങ്ങ ചിരവിയതും ചേര്ക്കുക,
 • (രുചി കൂടാന് ഇതില് തേങ്ങ അരച്ചും ചെര്ക്കുകാം, അരക്കുമ്പോള് കുറച്ചു വലിയ ജീരകം ചേര്ത്താല് രുചി കൂടാന് നല്ലത് )
 • കടുക് പൊട്ടിച്, കറിവേപ്പില ചേര്‍ത്  താളിക്കുകയനെങ്ങില് രുചി കൂടാന് നല്ലത്

(പിത്തം, കഫം എന്നിവയ്ക്ക് നല്ലതാണു ഇത് )

സ്പെഷ്യൽ പായസം......

 • നീളമുള്ള സേമിയ (ചെറുതായി നുറുക്കി) ഒരു പാത്രത്തിൽ ആവശ്യത്തിനു വെള്ളത്തിൽ വേവിച്ചെടുക്കുക.

 • അതിലേക്ക് പൂവൻ പഴം(മൈസൂർ പഴം അല്ലാത്തത്)ചെറുതായി മുറിച്ചു ചേർക്കുക

 • കുറച്ചു മുന്തിരി, അണ്ടി(കൊരട്ടി) പരിപ്പ് ചേർക്കുക,അഞ്ചു ഏൽക്കായ തൊല്ലി( പൊളിച്ചിടുക)   ഇ ടുക..

 • തേങ്ങ അരച്ച് അതിന്റെ ഒന്നാം പാൽ  മറ്റി വെക്കുക്, രണ്ടാം പാലിൽ വീണ്ടും തിളപ്പിക്കുക....
 • എല്ലാം പാകമായാൽ നേരത്തെ എടുത്തു വെച്ച...ഒന്നാം പാൽ അതിലേക്ക് ഒഴിക്കുക... കുറച്ച് നേരം ചൂടാക്കിയ ശേഷം ഇറക്കി വെച്ചു ..

ഒരല്പ്പം തണുത്ത ശേഷം ഉപയോഗിക്കുക
(ഇതിൽ നെയ്യ് ചേർത്തിട്ടില്ല എന്ന കാര്യം ഓർക്കുക...)
ആവശ്യത്തിനു വെള്ളം ചേർക്കാം....ചിക്കൻ നിർത്തി പ്പൊരിച്ചത്..

-ഒരു ചിക്കൻ മുഴുവൻ..(ഫ്രോസൻ/ഫ്രെഷ്)
അതിന്റെ അകത്തുള്ള കച്ചരകൾ, പുറമെയുള്ള തൊലി എന്നിവ കളയുക

 • ഇഞ്ചി ഒരു വലിയ കഷ്ണം, വെളുത്തുള്ളി നാലഞ്ച് അല്ലി, പച്ചമുളക് മൂന്നു ഇവമുറിച്ചു കുറച്ച് ജീർകവും ചേർത്ത് , പച്ചമുളക് മൂന്നു,പൊതീന ഇല കുറച്ച് ഇവമുറിച്ചു കുറച്ച് ജീർകവും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക...

 • ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക.. അതിൽ ആവശ്യത്തിന്ന് ഉപ്പും, കുരുമുളകു പൊട്യും ചേർത്ത്, നേരത്തെ അരച്ച മിശ്രിതവും ചേർത്ത് ചിക്കൻ അതിലേക്ക് ഇറ്ക്കി വെച്ച് വേവിക്കുക.ചിക്കൻ വെന്തുകഴിഞ്ഞാൽ വെള്ളം ഊറ്റിക്കളയുക..

ഒരല്പ്പം മുളകുപൊടി ചിക്കനിൽ പുരട്ടി എണ്ണയിൽ

പൊരിച്ചെടുക്കുക... നല്ല മണവും റുചിയും ഉണ്ടാകും..


ബീഫ് ഉലത്തിയത് സ്പെഷ്യല്‍


ബീഫ്                   ഒരു കിലോ
ക്യാരറ്റ്                  നാലു
പച്ചമുളക്              വലുത് ആറു
തക്കാളി                വലുത് ആറു
ഇഞ്ചി                   ഒരു കഷണം
കറിവേപ്പില          ആവശ്യത്തിനു
മല്ലിയില              ആവശ്യത്തിനു
ഉപ്പു                       ആവശ്യത്തിനു
ബീഫ് മസാല       രണ്ട് സ്പൂണ്‍
മഞ്ഞള്‍ പൊടി     രണ്ടു സ്പൂണ്‍
ഉള്ളി                     ആറെണ്ണം
കുരുമുളകുപൊടി    ഒരു സ്പൂണ്‍
ജീരകം                 ഒരു സ്പൂണ്‍
ഉലുവ                    ഒരു സ്പൂണ്‍

ഉണ്ടാക്കേണ്ട് വിധം
ആദ്യം ബീഫ് ചെറുതായി അരിയുക, നന്നായി കഴുകി അതിലേക്ക് ജീരകം, ഉലുവ, മഞ്ഞള്‍പൊടി ഒരു സ്പൂണ്‍, കുരുമുളകു പൊടി,ഉപ്പു പാകത്തിനു,ഇവ ചേര്‍ത്തു നന്നായി ഇളക്കുക..ഇതിലേക്ക് വെള്ളം ചേര്‍ത്തു നന്നായി വേവിക്കുക..വെന്ത ശേഷം അതിലെ വെള്ളം കളയുക( വെള്ളം കളയുന്നതിലൂടെ അതിലെ കൊഴുപ്പുകള്‍ നിശേഷം ഇല്ലാതാവുന്നതാണു)
രണ്ടാമതായി ക്യാരറ്റ് ചെറുതായി അരിഞ്ഞു അതും ഒരല്‍പ്പം വെള്ളം ചേര്‍ത്തു ആവശ്യത്തിനു ഉപ്പും ചേര്‍ത്തു വേവിക്കുക

തക്കാളി, ഉള്ളി, ഇഞ്ചി ,മല്ലിയില പച്ചമുളക് ചെറുതായി അരിഞ്ഞു വെക്കുക
നേരത്തെ വേവിച്ച ഇറച്ചി ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ചു വറുത്തു കോരുക...
ഈ വറുത്തു കോരിയതിലേക്ക് (വറുത്തു കോരിയ ഉടനെ) ബീഫ് മസാല ചേര്‍ത്തു ഇളക്കി വെക്കുക

ബീഫ് വറുത്ത എണ്ണയില്‍ നിന്നു കുറച്ചു മാറ്റിവെച്ചു ബാക്കി വന്ന എണ്ണയിലേക്ക് ഉള്ളി മുറിച്ചു വെച്ചതില്‍ നിന്നു പകുതി എടുത്തു വഴ്റ്റുക, അതിലേക്ക് മുറിച്ചു വെച്ച തക്കാളിയില്‍ നിന്നും പകുതി, കുറച്ച് ഇഞ്ചി ,കുറച്ച് മഞ്ഞള്‍ പൊടി ഇവ ചേര്‍ത്തു വഴറ്റുക..ആ വശ്യത്തിനു ഉപ്പു ചേര്‍ക്കുക, മൂപ്പെത്തിയാല്‍ അതിലേക്ക് നേരത്തെ വേവിച്ച് ക്യാരറ്റിന്റെ പകുതി ചേര്‍ക്കൂക..കറിവെപ്പില,മല്ലിയില ചേര്‍ത്തുഇള്‍ക്കുക, അതിലേക്ക് വറുത്തു വെച്ച ബീഫ് പകുതി ഇട്ടു ഇളക്കുക..കുറച്ചു വെള്ളം ചേര്‍ത്തു ഇളക്കി ചൂടാക്കുക..എല്ലാം മികസായാല്‍ ഇറക്കി വെക്കുക...

നേരത്തെ ബാക്കി വെച്ചത് ഇതേ പോലെ ആവര്‍ത്തിക്കുക.. ഒന്നിച്ചു ചെയ്താല്‍ രുചി കുറയും..കുറച്ചു കുറച്ച് ഉണ്ടാക്കിയാല്‍ രുചി കൂടും.


ബീട്ട്രൂറ്റ്, കാരറ്റ് ഇവ രണ്ടും ചേര്ത് ഉണ്ടാക്കാവുന്ന 

ഒരു ഔഷദ കറി/വറവ് : 

കാരറ്റ്  മൂന്നു എണ്ണം
ബീട്ട്രൂറ്റ് വലുത് ഒന്ന്
ഇവ രണ്ടും ചെറുതായി അറിഞ്ഞു ഒരല്പം ഉപ്പും, ജീരകവും, ഉലുവയും ചേര്ത്ത്, കുറച്ചു വെള്ളത്തില് വേവിച്ചെടുക്കുക
ഒരു വലിയ ഉള്ളി, തക്കാളി , മൂന്ന് പച്ചമുളക്, ഇവ ചെറുതായി അരിഞ്ഞു ഒരല്പം എണ്ണയില് വഴട്ടിയെടുത്തു അതിലേക്ക് വേവിച്ച ബീട്ട്രൂറ്റ്, കാരറ്റ്, ഒരല്പം മഞ്ഞള് പൊടി  എന്നിവ ചേര്ത്ത് ആവശിയതിന്നു ഉപ്പും ചേര്ത്ത് ഇളക്കുക, കുറച്ചു ചിരവിയ തേങ്ങയും ചേര്ക്കുക, കടുക് പൊട്ടിച് തളിച്ചാല് വറവ് റെടി.
തേങ്ങ ചിരവിയത് കുറച്ചു ജീരകം, ഗരം മസാല ചേര്ത്ത് ജ്യൂസ് അടിച്ചു ചേര്ക്കുകയനെങ്ങില്, കറി ആയി ഉപയോഗിക്കാം, അതില് കടുക് പൊട്ടിച് തളിച്ചാല് ചപ്പാത്തിക്ക് നല്ല അടിപൊളി കറി റെടി ചിക്ക കടായി 


ചിക്ക കടായി ഒരൽപ്പം വിത്യാസം വരുത്തി കേരള ശൈലിയിലേക്കു മാറ്റി ഇവിടെ കുറിക്കുന്നു....
ആവശ്യമുള്ള സാധനം
ചിക്ക             എല്ലില്ലാത്തത് കഷ്ണംഒരു കിലോ
സവോള(ഉള്ളി)   നാലെണ്ണം
തക്കാളി (വലുത്) മൂന്നെണ്ണം
പച്ചമുളകു          ഒമ്പത്
തേങ്ങ               ഒന്നു
ഗരം മസാല     ഒരു ടീസ്പൂ
മുളകുപൊടി     ഒരു ടീസ്പൂ
മല്ലിപ്പൊടി     രണ്ടു സ്പൂ
മഞ്ഞ പൊടി  അരസ്പൂ
കുരുമുളകുപൊടി  അരസ്പൂ
ഉപ്പു                     ആവശ്യത്തിനു
എണ്ണ                 രണ്ട് സ്പൂ
കറവേപ്പില, മല്ലിയില ഒരു പിടി


ഉണ്ടാക്കേണ്ട വിധം
 • ചിക്ക ൽപ്പം മഞ്ഞൾപൊടിയും കുരുമുളകുപൊടിയും ഉപ്പും  ചേർത്തു ഒരൽപ്പം വെള്ളത്തി വേവിച്ചെടുക്കുക.
 • തേങ്ങ ചിരകി അതിന്റെ ഒന്നാം പാലും രണ്ടാം പാലും എടുത്തു വെക്കുക.

 • ഉള്ളി തക്കാളി ഇവ ചെറുതായി അരിഞ്ഞു ചുവടു  കട്ടിയുള്ള അടികുഴിഞ്ഞ പാത്രത്തിലോ(നമ്മുടെ ചീന ചട്ടി)അല്ലെങ്കി കടായ് ചട്ടിയിലോ എണ്ണ ഒഴിച്ചു ഇവ വഴറ്റുക. നല്ല ബ്രൗ കള ആയി യോചിച്ച ശേഷം..അതിലേക്ക് മഞ്ഞൾ,മുളകു,മല്ലി,ഗരം മസാല പൊടിക ചേർക്കുക..അതിലേക്കു ഒന്നാം പാലും ചേർത്തു ആവശ്യത്തിനു ഉപ്പും ചേർക്കുക. പച്ച മുളകു രണ്ടായി കീറിയിടുക. നേരത്തെ വേവിച്ചു വെച്ച കോഴിക്കഷണങ്ങ ഇതി ചേർക്കുക. കറിവേപ്പില ഇട്ടു നന്നായി ഇളക്കുക.   കൂട്ടുകളെല്ലാം നന്നായി കുറുഗിവരുമ്പോ  അതിലേക്കു ഒന്നാം പാ ചേർക്കുക. കുറുഗിവരുമ്പോ ഇറക്കിവെച്ചു മല്ലിയില അരിഞ്ഞതു ചേർത്തു വിളമ്പാം
 • ഇതു കടായി ചട്ടിയി ഉണ്ടാക്കുന്നത് കൊണ്ടാണു ചിക്ക/മട്ട കടായി എന്നു പറയുന്നത് നമ്മുടെ നാട്ടിലെ ചിക്ക കുറുമതന്നെ.
 • ഇതി തക്കാളി അരച്ചു ചേർത്തും, പാലക്ക് അരച്ചു ചേർത്തും ഉണ്ടാക്കാറുണ്ട്.
 • പച്ചമുളകിനു പകരം കാപ്സികം ചേർത്തും ഉണ്ടാക്കാം


 • നാടൻ ബിരിയാണി 

ആവശ്യമുള്ള സാധനങ്ങൾ:
ബിരിയാണി അരി   ഒരു കിലോ
കോഴി കഷണങ്ങൾ   ഒരു കിലോ
ഉള്ളി          ആറു വലുത്
തക്കാളി        നാലു വലുത്
ഗരം മസാല/ചിക്കൻ മസാല മൂന്നു ടീസ്പുൺ
കുരുമുളകു പൊടി ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി ഒരു ടീസ്പൂൺ
മല്ലിപ്പൊടി മൂന്നു സ്പൂൺ
മുളകു പൊടി ഒരു സ്പൂൺ
ഇഞ്ചി, പച്ചമുളകു, വെളുത്തുള്ളി ചതച്ചത് കാൽ കപ്പ്
ഗ്രാമ്പൂ, പട്ട്, ഏലം കുറച്ചു
കൊരട്ടി(അണ്ടി) മുന്തിരി കുറച്ചു
കറിവേപ്പില, മല്ലിയില, പൊതീന ഒരു കപ്പ്
ഉപ്പ്  ആവശ്യത്തിനു
നെയ്യ്   നൂറു ഗ്രാം
വെളിച്ചെണ്ണ ആവശ്യത്തിന്നു

 • ബിരിയാണി അരി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക
 • കോഴി കഷ്ണങ്ങൾ നന്നായി കഴുകി കുരുമുളകു പൊടി, മഞ്ഞൾ പൊടി,മുളകു പൊടി കുറച്ചു ഉപ്പ് എന്നിവ പുരട്ടി അരമണിക്കൂർ വെക്കുക.
 • തക്കാളി, ഉള്ളി എന്നിവ മുറിച്ചു വെക്കുക.
 • ഒരു ചീനചട്ടിയിൽ കുറച്ചു എണ്ണ ഒഴിച്ചു കോഴിക്കഷ്ണങ്ങൾ പൊരിച്ചെടുക്കുക.
 • ബാക്കി വരുന്ന എണ്ണ ഒരു പാത്രത്തിൽ അടുപ്പിൾ വെച്ചു അതിലേക്കു ഉള്ളി, തക്കാളീ ഇട്ടു വഴറ്റുക.അതിലേക്കു പച്ചമുളകു, ഇഞ്ചി, വെളുത്തുള്ളി ചതച്ചതു ചേർക്കുക, കറിവേപ്പിലയും,കുറച്ചു പൊതിന അരിഞ്ഞതും, മല്ലിയിലയും, ഗരം/ചിക്കൻ മസാല, മല്ലിപ്പൊടി ഇവ ചേർത്തു നന്നായി ഇളക്കുക മൂപ്പെത്തിയാൽ അതിലേക്കു നേരത്തെ പൊരിച്ചു വെച്ച കോഴികഷണങ്ങൾ ചേർക്കുക. ആവശ്യത്തിനു ഉപ്പും ചേർത്തു ചെറുതീയിൽ കുറച്ചു നേരം വേവിക്കുക.
 • ബിരിയാണി ഉണ്ടാക്കാൻ അരി നെയ്ച്ചോർ ഉണ്ടാക്കിയിട്ടു ചെയ്യുകയാണെങ്കിൽ നന്നായിരുന്നു. പരന്ന വലിയ പാത്രം അടുപ്പിൾ വെച്ചു ചൂടാക്കി അതിലേക്കു നൂറുഗ്രാം നെയ്യും കുറച്ചു വെളിച്ചെണ്ണയും ഒഴിക്കുക.അണ്ടി മുന്ത്രിരി ഇവ ഇട്ടു വറുക്കുക്, കൂടെ ഒരൽപ്പം ഉള്ളി കൂടി ചേർത്താൽ നല്ലത് നേരത്തെ അരിവെള്ളത്തിൽ ഇട്ടു വെച്ചിരുന്നു അതു ഇടുന്നതിന്നു മുമ്പ് ഗ്ലാസിൽ അളന്നു തിട്ടപ്പെടുത്തണം. ചൂടായ ഈ ചട്ടിയിലേക്കു വെള്ളം ഊറ്റിയ അരി ഇടുക വറുക്കുക. അതിലേക്കു അരിയുടെ കണക്കനുസരിച്ചുഒരു ഗ്ലാസ്സു അരിക്കു ഒന്നര ഗ്ലാസ്സു വെള്ളം എന്ന തോതിൽ ഒഴിക്കുക്ക...തിളക്കുമ്പോൾ ആവശ്യത്തിന്നു ഉപ്പുചേർക്കുക. വെള്ളം വറ്റി നെയ്ചോർ ആയാൽ ഇറക്കി വെക്കുക.
 • ചോറ് മാറ്റുന്നതിന്നു മുമ്പ് തന്നെ അതിൽ കളർ ചേർത്തു ഇളക്കുക..
 • പാത്രത്തിൽ നിന്നും ചോറു മാറ്റി അതിലേക്കു കുറച്ചു നെയ്യോ/ എണ്ണയോ ചേർത്തു.. അതിൽ നേരത്തെ തയ്യറാക്കിയ ചിക്കൻ മസാല ചേർക്കുക.അതിന്റെ മുകളിലായി കുറച്ചു പൊതിന ഇടുക ശേഷം നെയ്ച്ചോർ ഇട്ടു പൊതിനചേർത്തു പാത്രം അടച്ചു ചെറുതീയ്യിൽ ദമ്മ് ഇടുക..ഒരു പത്തു മിനുട്ടു കഴിഞ്ഞാൽ നമ്മുടെ നാടൻ ബിരിയാണി റെടി... കഴിക്കാം

3 അഭിപ്രായ(ങ്ങള്‍):

Geethakumari പറഞ്ഞു...

നല്ല പാചകവിധികള്‍
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

കൊതിപ്പിക്കുന്നൂ...

Unknown പറഞ്ഞു...

വളരെ നല്ല പാചക കുറിപ്പുകൾ . റഹീം സാഹിബ്.
നന്ദി...