2014, സെപ്റ്റംബർ 7, ഞായറാഴ്‌ച

അത്തി-ഔഷധ ഗുണങ്ങൾ
ധാരാളം പോഷകങ്ങളും ഔഷധ ഗുണങ്ങളുമുള്ള അത്തിപ്പഴത്തെ പറ്റി കേട്ടിട്ടില്ലാത്തവര്‍ ചുരുക്കം.പാലസ്തീന്‍ ആണ് അത്തിയുടെ ജന്മ സ്ഥലം. വിശുദ്ധ ഖുര്‍ആനില്‍ അത്തി എന്ന് നാമകരണം ചെയ്ത ഒരു അധ്യായം തന്നെയുണ്ട്. അധ്യായത്തിന്റെ തുടക്കത്തില്‍ തന്നെ സത്യം എന്ന സാരാംശമുണ്ട്. പ്രകൃതിവിസ്മയങ്ങളെ അവസരോചിതം അവതരിപ്പിച്ചിട്ടുള്ള ഖുര്‍ആനില്‍ പരാമര്‍ശവിധേയമായ അത്തിയും അത്തരം ഒരു വിസ്മയം തന്നെയാണ്. ബൈബിളിലും അത്തിപ്പഴം പരാമര്ശി‍ക്കപ്പെടുന്നുണ്ട്.പാലസ്ത്തീനില്‍ വ്യാപകമായി വളരുന്ന അത്തി ഇന്ത്യ, ശ്രീലങ്ക, തുര്ക്കി , അമേരിക്ക, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളിലും കാണപ്പെടുന്നു. ഔഷധക്കൂട്ടില്‍ പ്രഥമ സ്ഥാനിയാണ് അത്തി. അത്തിയുടെ തൊലിയും വെറും ഇളം കായ്കളും പഴവും ഔഷധമാണ്. ഉണങ്ങിയ അത്തിപ്പഴത്തില്‍ അമ്പത് ശതമാനത്തോളം പഞ്ചസാരയും മൂന്നര ശതമാനത്തോളം മാംസ്യവും സോഡിയം, ഇരുമ്പ്,ഗന്ധകം തുടങ്ങിയ ലവണങ്ങളും അടങ്ങിയിരിക്കുന്നു. അത്തിപ്പഴം പഞ്ചസാരയുമായി/ശർക്കര ( ബെല്ലം) ചേര്ത്തു കഴിച്ചാല്‍ രക്തശ്രാവം, ദന്തക്ഷയം, മലബന്ധം എന്നീ അസുഖങ്ങള്ക്ക്ാ ശമനമുണ്ടാവും. മുലപ്പാലിനു തുല്യമായ പോഷകങ്ങള്‍ അടങ്ങിയതിനാല്‍ അത്തിപ്പഴം കുഞ്ഞുങ്ങള്ക്കും നല്കാം . അത്തിപ്പഴം കുട്ടികളില്‍ ഉണ്ടാവുന്ന തളര്ച്ചാ മാറ്റുകയും സ്വാഭാവിക വളര്ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. ഗർഭം അലസാതിരിക്കാൻ പ്രതിരോധമെന്ന നിലയ്ക്കു് ഇതു കഴിക്കാവുന്നതാണ്. അത്തിപ്പഴം പഞ്ചസാര/ശർക്കര ( ബെല്ലം) ചേർത്തു കഴിച്ചാൽ നവദ്വാരങ്ങളിൽ കൂടെയുള്ള രക്തസ്രാവം നിലയ്ക്കും. ബലക്ഷയം മാറുന്നതിനു അത്തിപ്പഴം കഴിച്ചാൽ നല്ലതാണ്.വിളർച്ച, വയറിളക്കം, അത്യാർത്തവം, ആസ്മ, ലൈംഗിക ശേഷിക്കുറവ് എന്നിവയ്ക്കും അത്തിപ്പഴം നല്ലതാണ്. കേടുകൂടാതെ ഒരു വര്‍ഷത്തോളം ഉണക്കി സൂക്ഷിക്കാവുന്ന ഒരു പഴമാണ് അത്തിപ്പഴം. അരക്കിലോ അത്തിപ്പഴത്തില്‍ ഏകദേശം 400 ഗ്രാമോളം കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരത്തിന് ആകെ ആവശ്യമുള്ള ഊര്‍ജ്ജത്തിന്റെ അഞ്ചില്‍ നാലുഭാഗമാണിത്. ഗോതമ്പിലോ പാലിലോ ഉള്ളതിലുമേറെ അയണ്‍, സോഡിയം, സള്‍ഫര്‍ എന്നിവയും അത്തിപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. നാല്പാമരങ്ങളിൽ ഒന്നാണ് അത്തി.സാധാരണമായി നമ്മുടെ നാട്ടിൽ രണ്ടുതരം അത്തിയാണ് കണ്ടുവരുന്നത്. ചെറിയപഴങ്ങൾ ഉള്ള ചെറിയ അത്തിയും, വലിയപഴങ്ങൾ ഉള്ള ബ്ലാത്തിഅത്തിയും(ബിലായത്തി).
ഈ പഴം ബുദ്ധിജീവികള്‍ക്കും ശരീരംകൊണ്ടു അദ്ധ്വാനം ചെയ്യുന്നവര്‍ക്കും ഒരു പോലെ ഗുണകരമാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. മുലപ്പാലില്‍ അടങ്ങിയ പോഷകങ്ങളേക്കാള്‍ കൂടുതല്‍ അത്തിപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. മഹാത്മാ ഗാന്ധിജി ആഫ്രിക്കയില്‍ താമസിച്ചിരുന്ന കാലത്ത് ദിവസവും 4 ഔണ്‍സ് അത്തിപ്പഴം കഴിച്ചിരുന്നത് ആരോഗ്യം നിലനിര്‍ത്താന്‍ ഏറെ സഹായകമായതായി അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഉണങ്ങിയ അത്തിപ്പഴത്തിന് മധുരം കൂടുതലായതിനാല്‍ വെള്ളത്തിലിട്ടുവച്ചിട്ട് കഴിക്കുന്നതാണ് നല്ലത്. തടിച്ച കുട്ടികള്‍ക്ക് അത്തിപ്പഴം കൊടുക്കുന്നത് തടികുറയുന്നതിനും ബുദ്ധിവികസിക്കുന്നതിനും ഉത്തമമാണ്. അത്തിപ്പഴം കഴിക്കുന്നത് അമ്മമാര്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകും. ആ പാല്‍കുടിച്ച് വളരുന്ന കുട്ടികള്‍ ബുദ്ധിമാന്മാരുമാകും. ചെറിയഅത്തിയുടെ ഇല ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നതും പഴച്ചാര്‍ തേന്‍ ചേര്‍ത്ത് സേവിക്കുന്നതും പിത്തം ശമിപ്പിക്കും. അത്തിയുടെ ഇളംകായ അതിസാരം മാറാന്‍ നല്ലതാണ്. അത്തിപ്പാല്‍ തേന്‍ ചേര്‍ത്തു സേവിച്ചാല്‍ പ്രമേഹം ശമിക്കും. അത്തിത്തോല്‍ ഇട്ടുവെന്ത വെള്ളം ശരീരശുദ്ധിക്ക് ഉത്തമമാണ്. അത്തിപ്പഴം കുട്ടികളുടെ ക്ഷീണവും ആലസ്യവും മാറ്റും. ഏതാനും അത്തിപ്പഴങ്ങള്‍ വെള്ളത്തിലിട്ട് വെക്കുക. രാത്രി പ്രസ്തുത വെള്ളവും പഴവും ചേര്‍ത്ത് സ്ഥിരമായി കഴിച്ചു കൊണ്ടിരുന്നാല്‍ നല്ല ശോധന ലഭിക്കുകയും ദഹനശക്തി വര്‍ധിക്കുകയും ചെയ്യും. മൂലക്കുരുവിനും , മൂലത്തിൽ ഉണ്ടാവുന്ന വൃണങ്ങൾക്കും , എരിച്ചിലിനും ,  ശോധനക്കും  അത്തിപ്പഴം വളരെ നല്ലതാണ് . വയറ്റിലെ, വായു സംബന്ധമായ മറ്റു അസുഖങ്ങള്‍ക്കും ഇത് ശമനോപാധിയാണ്. അത്തി മരം കത്തിച്ച് വെണ്ണീര്‍ വിതറിയേടത്ത് കൃമി- കീടങ്ങള്‍ ഉണ്ടായിരിക്കുകയില്ലെന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പട്ടതാണ്.

1 അഭിപ്രായ(ങ്ങള്‍):

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഈ പഴം ബുദ്ധിജീവികള്‍ക്കും ശരീരംകൊണ്ടു അദ്ധ്വാനം ചെയ്യുന്നവര്‍ക്കും ഒരു പോലെ ഗുണകരമാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. മുലപ്പാലില്‍ അടങ്ങിയ പോഷകങ്ങളേക്കാള്‍ കൂടുതല്‍ അത്തിപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. മഹാത്മാ ഗാന്ധിജി ആഫ്രിക്കയില്‍ താമസിച്ചിരുന്ന കാലത്ത് ദിവസവും 4 ഔണ്‍സ് അത്തിപ്പഴം കഴിച്ചിരുന്നത് ആരോഗ്യം നിലനിര്‍ത്താന്‍ ഏറെ സഹായകമായതായി അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഉണങ്ങിയ അത്തിപ്പഴത്തിന് മധുരം കൂടുതലായതിനാല്‍ വെള്ളത്തിലിട്ടുവച്ചിട്ട് കഴിക്കുന്നതാണ് നല്ലത്. തടിച്ച കുട്ടികള്‍ക്ക് അത്തിപ്പഴം കൊടുക്കുന്നത് തടികുറയുന്നതിനും ബുദ്ധിവികസിക്കുന്നതിനും ഉത്തമമാണ്. അത്തിപ്പഴം കഴിക്കുന്നത് അമ്മമാര്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകും. ആ പാല്‍കുടിച്ച് വളരുന്ന കുട്ടികള്‍ ബുദ്ധിമാന്മാരുമാകും....

അമ്മോ അത്തിക്ക് ഇത്രയേറെ ഗുണഗണങ്ങളുണ്ടോ ..!