2014, ജൂലൈ 20, ഞായറാഴ്‌ച

ഭക്ഷണരീതിയിൽ രോഗങ്ങളെ അകറ്റാനുള്ള പൊടിക്കൈകൾ-01 വെണ്ടയ്‌ക്ക എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്‌ടമാണ്‌ വെണ്ടയ്‌ക്ക. വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും അടങ്ങിയ ഒരു പച്ചക്കറിയാണ്‌ വെണ്ട. നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ത്തന്നെ ദഹനത്തെ ഉദ്ദീപിപ്പിക്കാനും ഇവന്‍ മിടുക്കനാണ്‌. വൈറ്റമിന്‍ എ-യോടൊപ്പം തന്നെ ആന്റിഓക്‌സിഡന്റുകളായ ബീറ്റ കരോട്ടിന്‍, സെന്തീന്‍, ലുട്ടീന്‍ എന്നിവയുമുള്ളതിനാല്‍ കാഴ്‌ചശക്‌തി കൂട്ടാനും ഇത്‌ ഉത്തമം തന്നെ. മുറിവുകളും ചുളിവുകളും പാടുകളും ഉണ്ടാകാതെ ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കാനും വെണ്ടക്കയ്‌ക്കു സാധിക്കും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ഇമ്മ്യൂണ്‍ സിസ്‌റ്റത്തെ ഉദ്ദീപിപ്പിക്കുകയും അതുവഴി ശ്വേതരക്‌താണുക്കളുടെ അളവ്‌ കൂട്ടുകയും ചെയ്യുന്നു. ശരീരത്തിലെ ഫ്‌ളൂയിഡ്‌ ശരിയായ തോതില്‍ നിലനിര്‍ത്താനാവശ്യമായ പൊട്ടാസ്യവും ഇതില്‍ നിന്നു ലഭിക്കും. ഹൃദയപേശികള്‍ക്കു രക്‌തം നല്‍കുന്ന ധമനികളുടെയും രക്‌തധമനികളുടെയും പിരിമുറുക്കം കുറയ്‌ക്കാനും പൊട്ടാസ്യത്തിനു സാധിക്കും. ഇത്‌ രക്‌തസമര്‍ദം കുറയ്‌ക്കാനും ഹൃദയത്തെ കഠിനാധ്വാനത്തില്‍ നിന്നു മോചിപ്പിക്കാനും സഹായിക്കുന്നു. എന്നാല്‍ ഇതിലടങ്ങിയിരിക്കുന്ന ഓക്‌സലേറ്റുകള്‍ കിഡ്‌നി സ്‌റ്റോണിന്‌ കാരണമാകുന്നതായി പറയുന്നുണ്ട്‌. ഫ്രൈ ചെയ്‌ത വെണ്ടയ്‌ക്കയില്‍ ധാരാളം കൊളസ്‌ട്രോളും അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ത്തന്നെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ്‌ ക്രമീകൃതമാണെങ്കില്‍ മാത്രം ഫ്രൈ ചെയ്‌ത്‌ കഴിക്കുക. നല്ല കൊഴുപ്പുള്ള വെണ്ടക്കായ (ladies finger) ഏറിയാല്‍ മൂന്നെണ്ണം ഒരു സെന്റീമീറ്ററില്‍ കുറഞ്ഞ നീളത്തില്‍ വട്ടത്തിലരിഞ്ഞ് ഒരു ഗ്ലാസ് നല്ല പച്ചവെള്ളത്തില്‍ ഇട്ട് വയ്ക്കുക. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഇതു ചെയ്യുനതാണ് ഉത്തമം. രാവിലെ ആദ്യ ഭക്ഷണമായി വെണ്ടക്കായ ഒഴിവാക്കി വെള്ളം മാത്രം കുടിച്ചാല്‍ ഷുഗര്‍ കുറയാന്‍ വളരെ നന്ന്. ചിലര്‍ക്ക് ഷുഗര്‍ പെട്ടെന്നു കുറയുന്നതിനാല്‍ അക്കൂട്ടര്‍ നാലോ അഞ്ചോ ദിവസം മാത്രം ഉപയോഗിച്ച ശേഷം അല്‍പ്പം ഇടവേള കൊടുക്കണം. വെണ്ടക്കായ ഉപ്പേരി (മെഴുകു വരട്ടി) പതിവായി ഉപയോഗിയ്ക്കുന്നവരില്‍ ഷുഗര്‍ പ്രോബ്ലം സാധാരണ കാണാറില്ല. വെണ്ടക്കായ ഉപ്പേരി (മെഴുകു വരട്ടി) ഉണ്ടാക്കേണ്ട വിധം വെണ്ട : പത്ത് എണ്ണം പച്ചമുളക് : നാലെണ്ണം ഉള്ളി : രണ്ട് എണ്ണം മുളകു പൊടി : അര ടീസ്പൂൺ (നിർബന്ധമില്ല) മഞ്ചൾ പൊടി : അര ടീസ്പൂൺ (നിർബന്ധമില്ല) കടുക് : ഒരു ടീസ്പൂൺ എണ്ണ : രണ്ട് സ്പൂൺ കറിവേപ്പില : കുറച്ച് ഉപ്പ് : പാകത്തിന്നു വെണ്ട ചെറുതായി (ഒരിഞ്ചു നീളത്തിൽ) അരിഞ്ഞെടുക്കുക ഉള്ളി ചെറുതായി അരിയുക, പച്ചമുളക്കു നീളത്തിൽ കീറുക ഒരു പ്രൈഫാനിൽ/ചീനച്ചട്ടിയിൽ എണ്ണഒഴിച്ചു ചൂടാക്കി കടുകു പൊട്ടിക്കുക,അതിലേക്കു കറിവേപ്പിലയിടുക, ശേഷം മുറിച്ചു വെച്ച ഉള്ളിയും പച്ചമുളകും വെണ്ടയും ചേർത്തു വേവിക്കുക (ആവശ്യമെങ്കിൽ മുളകു പൊടിയും മഞ്ചൾ പൊടിയും ചേർക്കാം) ഉപ്പും ചേർത്തു നന്നായി വഴറ്റുക വെന്തു കഴിഞ്ഞാൽ ഇറക്കി വെച്ചു ഉപയോഗിക്കാം

1 അഭിപ്രായ(ങ്ങള്‍):

Unknown പറഞ്ഞു...

titanium arts
TATONIC ART CUSTOMING · jancasino TATONIC ROCKING T-TATONIC ROCKING titanium earrings T-TATONIC ROCKING T-TATONIC. This unique and original design is crafted https://access777.com/ with the 토토 use of sustainable