മാതളം (ഉറുമാൻ പഴം)
ഖുർ ആനിലെ സൂറത്തു റഹ്മാനിലും,
ബൈബിള്‍ പഴയ നിയമത്തിലെ പുറപ്പാടിന്റെ പുസ്തകത്തിലും, പ്രവാചകൻ മുഹമ്മദ് നബി(സ) പറഞ്ഞ
മരുന്നുകളിലും പരാമര്‍ശിച്ചിട്ടുള്ള മാതളം (ഉറുമാൻ പഴം) പ്രാചീനകാലംമുതലേ പ്രസിദ്ധമായ ഒരു പഴവര്‍ഗമാണ്. പുരാതന ഭാരതത്തിലെ ആയുര്വേദാചാര്യന്മാര് മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. യൂനാനി വൈദ്യത്തില്‍ ഇത് ആമാശയവീക്കവും ഹൃദയസംബന്ധമായ വേദനയും മാറ്റാന്‍ ഉപയോഗിച്ചു പോന്നിട്ടുണ്ട്.
ജീവകം സി യുടെ ഒരു കലവറയാണ് മാതളപ്പഴം. മാതളത്തില്‍ മാത്രം കണ്ടുവരുന്ന പൂണിക്കാല്‍ഗിന്‍ എന്ന രാസവസ്തു ഹൃദയത്തെയും ഹൃദയധമനികളെയും ശക്തിപ്പെടുത്തും. ഒരു മികച്ച ആന്റി ഓക്സിഡന്റുകൂടിയാണ് ഈ രാസവസ്തു. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കും. രക്തസമ്മര്‍ദ്ദം താഴ്ത്തും. ജീവകം ബി വര്‍ഗത്തിലെ ഫോളിക് അമ്ലം, കാത്സ്യം, കോപ്പര്‍, മാംഗനീസ്, സള്‍ഫര്‍ എന്നിവയും മാതളത്തില്‍ അടങ്ങിയിട്ടുണ്ട്. പഴത്തിന്റെയും വേരിന്റെയും തൊലിയില്‍ മനുഷ്യശരീരത്തില്‍ നിന്നു നാടവിരകളെ നശിപ്പിക്കാന്‍ ശേഷിയുള്ള ആല്‍ക്കലോയിഡുകളുടെ സാന്നിധ്യമുണ്ട്. ആന്റി ബയോട്ടിക്കുകളോട് പ്രതിരോധ ശേഷിയുള്ള ബാക്ടീരിയകള്‍ രോഗാണുക്കളെ തകര്‍ക്കാന്‍ മാതളപ്പഴത്തിന്റെ തൊലിക്കു കഴിയുമെന്നു പശ്ചിമബംഗാളിലെ ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ അടുത്തകാലത്ത് കണ്ടെത്തിയിരുന്നു.
- കാന്‍സറില്‍ നിന്ന് സംരക്ഷിക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും മാതളപ്പഴത്തിന് ശേഷിയുണ്ട്. നാടവിരശല്യം, കൃമിശല്യം, രക്തപിത്തം, അതിസാരം എന്നിവക്കെതിരെ മാതളം അത്യുത്തമമാണ്. ഒരു ഗ്ലാസ് മാതളജൂസില്‍ ഒരു ടീസ്പീണ്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ദഹനസംബന്ധമായ അസുഖങ്ങള്‍ മാറും.
അകം നിറയെ ചുവപ്പ് നിറത്തിലുള്ള മുത്തുകള്‍ പതിപ്പിച്ചതുപോലെയാണ് മാതളം എന്ന പഴം. ചില സംസ്കാരങ്ങളില്‍ സമൃദ്ധിയുടെ ചിഹ്നമായാണ് ഇതിനെ കാണുന്നത്. ഉദരരോഗം മുതല്‍ ഹൃദ്രോഗത്തിന് വരെ ഉത്തമ ഔഷധമാണ് മാതളം. ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിച്ചുവരുന്ന വയാഗ്രയ്ക്ക് തുല്യമാണ് മാതളം എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
- ഓരോഗ്ലാസ്മാതളംജ്യൂസ്ദിവസേനകഴിക്കുന്നത്പുരുഷന്മാരുടേയുംസ്ത്രീകളുടേയുംലൈംഗികശേഷിവര്ദ്ധിപ്പിക്കുന്നതിന്ഗുണകരമാണ്. ലൈംഗികശേഷിവര്ദ്ധിപ്പിക്കുന്നടെസ്റ്റോസ്റ്റീറോണ് എന്നഹോര്മോണിന്റെപ്രവര്ത്തനത്തെഈജ്യൂസ്ത്വരിതപ്പെടുത്തു. എഡിന്ബറോയിലെക്വീന്മാര്ഗരറ്റ് സര്വ്വകലാശാലയിലെഗവേഷകരാണ്പഠനംനടത്തിയത്. ലൈംഗികശേഷിമാത്രമല്ല, മാതളംആരോഗ്യവുംവര്ധിപ്പിക്കും. പുരുഷന്മാരില് മുഖത്തിന്റേയുംമുടിയുടേയുംതിളക്കംകൂട്ടും. ശബ്ദത്തിന്റെഗാംഭീര്യംകൂട്ടും. സ്ത്രീകളിലാകട്ടെഅണ്ഡോല്പാദനംത്വരിതപ്പെടുത്തുന്നതോടൊപ്പംഅസ്ഥികള്ക്ക്ബലംകൂട്ടുകയുംചെയ്യും.
- സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുകവഴിമനസിന്റെആരോഗ്യംകൂട്ടാനുംമാതളത്തിന്സാധിക്കും.
- ശരീരത്തെ മാതളം നന്നായി തണുപ്പിക്കും. കൃമിശല്യം കൊണ്ടുണ്ടാകുന്ന ചൊറിച്ചില്‍ മാറാന്‍ മാതളത്തോട് കറുപ്പ് നിറമാകുന്നതു വരെ വറുത്ത ശേഷം പൊടിച്ച് എണ്ണയില്‍ കുഴച്ച് പുരട്ടുന്നത് ഫലപ്രദമാണ്. മാതളം കഴിക്കുന്നതിലൂടെ ഗര്‍ഭിണികളിലെ ശര്ദിലും വിളര്‍ച്ചയും ഒരു പരിധി വരെ മാറ്റാം.മാതളത്തിന്റെ കുരുക്കള്‍ പാലില്‍ അരച്ച് കുഴമ്പാക്കി സേവിക്കുന്നത് കിഡ്നിയിലും മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ ലയിപ്പിച്ച് കളയാന്‍ സഹായിക്കുമെന്ന് കരുതപ്പെടുന്നു.
- ക്ഷയരോഗത്തിനെതിരെ പ്രതിരോധം പകരാന്‍ ഇതിനുള്ള കഴിവ് തെളിഞ്ഞിട്ടുണ്ട്. മാതളമൊട്ട് അരച്ച് തേനില്‍ സേവിക്കുന്നത് കഫത്തിനും ചുമക്കുമെതിരെ ഫലവത്താണ്. മാതളത്തിന്റെ തോട് നന്നായി ഉണക്കിപ്പൊടിച്ച് കുരുമിളകു പൊടിയും ഉപ്പും ചേര്‍ത്ത് പല്ല് തേക്കാനും ഉപയോഗിക്കുന്നു. ഇത് ദന്തക്ഷയം തടയാനും മോണയിലെ രക്തസ്രാവം നിറുത്താനും മോണയെ ബലപ്പെടുത്താനുമൊക്കെ സഹായകരമാണ്. വേരിന്റെ തൊലി ഉപയോഗിച്ചുണ്ടാകുന്ന കഷായം വായില്‍ കൊള്ളുക വഴി തൊണ്ടയിലെ അസ്വാസ്ഥ്യം അകറ്റാം.
മാതളം കഴിക്കൂ.... ആരോഗ്യത്തോടെ ജീവിക്കൂ.... മാതള പതിവായി കഴിച്ചാല്‍ ആരോഗ്യം വര്‍ദ്ധിക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
- മാതള(ഉറുമാൻ പഴം)ത്തിന്റെ മൂന്നു കുരു വിഴുങ്ങിയാൽ ഒരു കൊല്ലത്തേക്കു ചെങ്കണ്ണുണ്ടാവില്ല എന്നും , ചർദ്ദിക്കും ഓക്കാനത്തിനും ചുമക്കും,ആമാശയത്തിനു ശക്തികൂട്ടാനും മാതളം നല്ലതാണെന്നു പ്രവാചവെദ്യം എന്ന ഗ്രന്ഥത്തിൽ കാണുന്നു.
- രക്ത പിത്തത്തിന്നു മാതള(ഉറുമാൻ) പഴം സമൂലം ഉണക്കിപ്പൊടിച്ചു മൂന്നുഗ്രാം വീതം തേനിൽ ചേർത്ത് കാലത്തും വൈകീട്ടും കഴിച്ചാൽ ഭേദമാകും
- ഉദരപ്പുണ്ണിന്നിനും, കരൾവീക്കത്തിനും, എത്രപഴക്കംചെന്നശ്വാസംമുട്ടിനും, ചുമക്കും, മൂലക്കുരുവിന്നും, രക്തംപോക്കിന്നുംമാതളംവളരെഫലപ്രദമാണു
2 അഭിപ്രായ(ങ്ങള്):
മാതളം കഴിക്കൂ....
ആരോഗ്യത്തോടെ ജീവിക്കൂ....
മാതള പതിവായി കഴിച്ചാല്‍ ആരോഗ്യം വര്‍ദ്ധിക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ ഈ നല്ല പ്രവര്‍ത്തനത്തിന് അഭിനന്ദഞങ്ങള്‍....,
അലോപ്പതി മരുന്നുകള്‍ക്ക് പുറകെ ഓടുന്ന ഇന്നത്തെ തലമുറക്ക് വളരേ ഉപകാരമാകും.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ