2011, ഏപ്രിൽ 5, ചൊവ്വാഴ്ച



ടൂത്ത് പേസ്റ്റിനു പത ഉണ്ടാക്കി വെക്കുന്ന വസ്തു സോഡിയം ലോറൈല്‍ സള്‍ഫേറ്റ് ആണു. അതിന്റെ അമിതമായ ഉപയോഗ്ഗം ത്വക്കിനു കാന്‍സര്‍ വരെ ഉണ്ടാക്കാന്‍ കഴിയുന്നു. തിളക്കം ഉണ്ടാക്കുന്ന വസ്തു ഫ്ളൂറൈഡ് ആണു. അതും ശരീരത്തിലമിതമായല്‍ പ്രശ്നമുണ്ടാക്കുന്ന വസ്തുവാണു...
ടൂത്ത് പേസ്റ്റ് പല്ലുകൾ മിനുക്കാൻ മത്രമല്ല... പിന്നെയോ………?

ഷർട്ടിലോ മറ്റ് വസ്ത്രത്തിലോ കറയോ, മഷിയോ, അഴുക്കോ പറ്റിയാലും വിഷമിക്കേണ്ട.അൽപ്പം ടൂത്ത് പേസ്റ്റ് പുരട്ടി ഒന്നുരച്ച് വെള്ളത്തിൽ കഴുകിയാൽ എല്ലാം പോയികിട്ടും

സി.ഡി, ഡിവിഡി ഇവയിലെ സ്ക്രാച്ചാണു പ്രശ്ന്മെങ്കിൽ പരിഹാരമുണ്ട് .അൽപ്പം ടൂത്ത് പേസ്റ്റ് പുരട്ടി തുടച്ചാൽ മാത്രം മതി.

ചെറിയ പോള്ളലിന്നും ടൂത്ത് പേസ്റ്റ് നല്ല മരുന്നണു.പൊള്ളിയ ഭാഗത്ത് ഒരല്പ്പം പുരട്ടി തടവിയാൽ മതി, നീറ്റലും മറ്റും ഉടനെ മാറിക്കിട്ടും.
അഴുക്കു പിടിച്ച ഷൂസ് മിനുക്കാനും പ്രയസമില്ല നനച്ച ടൂത്ത് ബ്രഷിൽ ടൂത്ത് പേസ്റ്റെടുത്ത് ഷൂസിൽ പുരട്ടി അൽപ്പം ശക്തിയോടെ തുടയ്ക്കുക.

വീട്ടിലെ ഭിത്തിയിൽ കുസ്യതികുട്ടികൾ ചായപെൻസിലിൽ എന്തെങ്കിലുമൊക്കെ കുത്തിവരച്ചാലും വിഷമിക്കാനില്ല ടൂത്ത് പേസ്റ്റ് തുടച്ച ശേഷം കഴുകികളഞ്ഞാൽ മതി.

ബാത്ത് റൂമിലെ ടബ് പൈപിന്റെ പിടി തുടങ്ങിയവ വ്യത്തിയാക്കാൻ സോപ്പിനെ പോലെ ടൂത്ത് പേസ്റ്റ് നല്ലതാണു.

വാച്ചിന്റെ ഗ്ളാസ് വെട്ടിത്തിളങ്ങാനും ടൂത്ത് പേസ്റ്റ് പുരട്ടാം. അല്പ്പം പുരട്ടിയ ശേഷം ടിഷ്യൂ പേപ്പറിട്ട് തുടച്ചാൽ മതി.
കാറിന്റെ ഹെഡിലൈറ്റിന്റെ ഗ്ലാസ് അഴുക്കു പിടിച്ചാൽ വ്യത്തിയാക്കാൻ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം ഒരു മഗിൽ കുറച്ചു വെള്ളത്തിൽ  ടൂത്ത് പേസ്റ്റ് കലക്കി ഗ്ളാസ് തുടച്ചാൽ മതി.

ഉള്ളിയും മറ്റും മുറിച്ചതിന്റെ ഗന്ധം കൈയ്യിൽ നിന്നു കളയാൻ കുറച്ച് ടൂത്ത് പേസ്റ്റ് പുരട്ടി കഴുകിയാൽ മതി.

വളരെ ശ്രദ്ദയോടെ ഉപയോഗിച്ചാൽ മുഖക്കുരുവിനും ടൂത്ത് പേസ്റ്റ് നല്ലതാണു. ആഴ്ചയിൽ ഒരിക്കൽ പുരട്ടിയാൽ മതി. രാത്രി പുരട്ടിയ ശേഷം രാവിലെ തുടച്ചുകളയണം

സ്വർണ്ണാഭരണങ്ങൾ മണ്ണ് പിടിച്ചാൽ..വെള്ളത്തിൽ മുക്കി വെച്ച്..ഒരല്പ്പം ടൂത്ത് പേസ്റ്റ് എടുത്ത് അതിനു തേച്ച് വെക്കുക ടൂത്ത് ബ്രഷ് കൊണ്ട് ഉരച്ച് കഴുകിയാൽ അതിലെ ചളിയും, മണ്ണും പോയികിട്ടും..നല്ലതിളക്കവും ഉണ്ടാകും

കുട്ടികളുടെ വാട്ടർ/ഭഷണ ബോട്ടിലുകൾ വ്യത്തിയാക്കനും ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം,
ഒരു തുണിക്കഷ്ണ്ത്തിൽ അല്പ്പം എടുത്ത്...ഇവ തുടച്ചാൽ മതി വാസനയും കറയും പോകുന്നതാണു

1 അഭിപ്രായ(ങ്ങള്‍):

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ടൂത്ത് പേസ്റ്റിനെ പറ്റിയൊരു അസ്സൽ മാർക്കാന്റണി സ്പീച്ചായല്ലോ ..ഇത്..!
അഭിനന്ദനനങ്ങൾ കോട്ടൊ ഭായ്