2011, ഏപ്രിൽ 24, ഞായറാഴ്‌ച

നിങ്ങൾ പൊറോട്ടയാണോ  കഴിക്കാറ്...?

എങ്കിൽ ഇതൊന്നു വായിക്കുക, എന്നിട്ടു തീരുമാനിക്കു...ഇനി പൊറോട്ട കഴിക്കണോ വേണ്ടയോ എന്നു?
ഒരു കാലത്ത് കേരളീയരുടെ , എന്നല്ല ഭാരത്തിലെ ജനങ്ങളുടെ പ്രാതലിനു ദോശയും അപ്പവും ഇഡ്ലിയും, വടയു മറ്റുമായിരുന്നു, എന്നാൽ ഇന്നു കാലം മാറി അതൊക്കെ പഴങ്കതയായി കൊണ്ടിരിക്കുന്നു. പകരം പൊറോട്ട സ്ഥാനം പിടിച്ചിരിക്കുന്നു...!!!

രാവിലെയും രാത്രിയും, ഉച്ചക്കും വൈകുന്നേരവും പൊറോട്ട തന്നെ..ഇന്നു ഹോട്ടലുകളിലും, തട്ടുകടകളിലും സുലഭമായി കിട്ടുന്നതും അതു തന്നെ.  മാത്രമല്ല വിലകുറവും, കഴിച്ചാൽ വയർ നിറയുന്നതും പെട്ടന്ന് തന്നെ വിശക്കാത്തതും നല്ലരുചി ലഭിക്കുന്നതും ആയത് കൊണ്ട് ആളുകൾ അതു തന്നെ തിരഞ്ഞെടുക്കുന്നു.
ഇന്നു പലതരം പൊറോട്ടകൾ ലഭ്യമാണു, തമിഴരുടെ ഇടയിൽ ചെറുതും, നമ്മുടെ ഇടയിൽ വലുതും ആയി ആണു ഇന്നു പൊറോട്ട കാണാറ്.

നമ്മുടെ നാട്ടിൽ ഇന്ന് കുഗ്രാമങ്ങളിൽ പോലും രാത്രി കാലങ്ങളിൽ സജീവമാവുന്ന തട്ട് കടകളിൽ പോലും സ്പെഷ്യൽ ആയികിട്ടുന്ന അപ്പം പൊറോട്ട തന്നെ..!!
പൊറോട്ട ഉണ്ടാക്കുന്നത് എങ്ങിനെ എന്നും അതിൽ ചേർക്കുന്ന ചേരുവകൾ എന്തണു എന്നും നാം ആരെങ്കിലും ശ്രദ്ദിക്കാറുണ്ടോ?

ഗോതമ്പിൽ നിന്നും ആട്ട എടുത്തു കഴിഞ്ഞാൽ (ചപ്പാത്തി, തന്തൂരി റൊട്ടി ) അതിൽ നിന്നും അവസാനമായി കിട്ടുന്ന ബാക്കി വരുന്ന ഭാഗമാണു മൈദ..!!!
ഈ മൈദ ഉപയോഗിച്ചാണു പൊറോട്ട ഉണ്ടാക്കുന്നത്. മൈദക്കു വെള്ളം ചേർന്നാൽ പശർമ്മ കൂടുതലാണു. അതുകൊണ്ടു തന്നെ പണ്ടൊക്കെ കൂടുതലായും വർണ്ണക്കടലാസുകൾ ഒട്ടിക്കാനും , സിനിമാപോസ്റ്റർ, പരിപാടികളുടെ നോട്ടീസുകൾ ഒട്ടിക്കാനും മൈദ ഉപയോഗിക്കറ്..!!!!!

കാരണം പശർമ്മയുള്ളതും നന്നായി ഒട്ടിപ്പിടിക്കുന്നതും ആയ ഒരു വസ്തു ആയതിനാൽ മൈദയെ ഉപയോഗ പ്പെടുത്തി..
ഇതേ മൈദ കൊണ്ടാണു പൊറോട്ട , ബേക്കറികളിൽ പലഹാരങ്ങൾ ഉണ്ടാക്കുന്നതും ഇതിൽ നെയ്യ്, മുട്ട ചേർത്ത് അതിനെ മാറ്റം വരുത്തുന്നു. സ്ഥിരമായി ഈ മൈദ കൊണ്ട് ഉണ്ടാക്കിയവ (പൊറോട്ട….. തുടങ്ങിയവ) കഴിക്കുന്നതുമൂലം  വയറുകൾക്ക് സ്തംമ്പനം ഉണ്ടാകും, മലശോദന തടയും, വായു, ഗുമൻ എന്നിവയുണ്ടാകും, കൊഴുപ്പ് കൂടും, വയർ കൂടിവരും, വായ് പുണ്ണ് ഉണ്ടാകും, ശരീരത്തിൽ കുരുക്കൾ പ്രത്ത്യക്ഷപ്പെടും, ദഹനക്കേട് മൂലം കശ്ട്ടപ്പെടും, അമിതവണ്ണക്കാരായി മാറും...    വയർ എപ്പോഴും സ്തംബനാവസ്തയിൽ ആയതിനാൽ മറ്റു ഭക്ഷണങ്ങൾക്കു അരുചി തോന്നും തന്മൂലം പലരോഗങ്ങൾക്കും തുടക്കം കുറിക്കും!!!!!!

പൊറോട്ട തിന്നാൽ ദാഹം കൂടുതലായിരിക്കും വെള്ളം കൂടുതൽ കുടിക്കേണ്ടി വരും..വയറിനകത്തുള്ള പൊറോട്ട ദഹികാതെ ഈകുടിക്കുന്ന വെള്ളത്തിൽ കുതിർന്നു നിൽക്കും.. ഇതു മനസ്സിലാക്കാൻ ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക, അതിലേക്ക് ഒരു പൊറോട്ട ഇട്ടു വെക്കുക ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞാൽ ആവെള്ളത്തിന്റെ അവസ്ഥ ഒന്നു നോക്കൂ... അതു തന്നെയാണു നമ്മുടെ ശരീരത്തിലും സംഭവിക്കുന്നത് !!!!

തവിടും എൻഡോസ്പേമും , കളഞ്ഞിട്ടാണു മൈദ ഉണ്ടാക്കുന്നത അതിനാൽ വെള്ള നിറത്തിൽ ലഭിക്കുന്നു.. നേരെ മറിച്ചു ആട്ട ഉണ്ടാക്കുന്നത് തവിടും എൻഡോസ്പേമും , കളയാതെയാണു ഇവ ചപ്പാത്തിയും, തന്തൂരി റൊട്ടിയും ഉണ്ടാക്കുന്നത്..
പോഷക ഗുണം ഏറ്റവും കൂടുതൽ മൈദയെ അപേക്ഷിച്ചൂ ഇതിനാണു മാംസ്യം, നല്ല കൊഴുപ്പും,തവിടുമെല്ലാം പൂർണ്ണമായും ലഭിക്കും…..
ഗോതമ്പിന്റെ വിവിധ വിഭാഗങ്ങളാണു ആട്ട, മൈദ, റവ/സൂജി, പാസ്ത/ന്യൂഡിൽസ് (ഗ്ലൂട്ടം-എൻഡോസ്പേം)
ഗോതമ്പുകൾ വിവിധതരത്തിലുണ്ട്. അവയിൽ ഗ്ലൂട്ടൻ കൂടുതലായി അടങ്ങിയ ഡ്യൂറം വീറ്റ് ആണു പാസ്തയുടെ നിർമ്മാണത്തിനു ഉപയോഗിക്കുന്നത്.. .. പാസ്ത, ന്യൂഡിൽസ്, വെർസ്മില്ലി, മക്കറോണി, തുടങ്ങിയ എൻഡോസ്പേം പൊടിച്ചമാവ് വെള്ളം ചേർത്തു കുഴച്ചു ഉണ്ടാക്കുന്നു...കൂടെ മുട്ടയും കൊഴുപ്പും ചേർക്കുന്നു

6 അഭിപ്രായ(ങ്ങള്‍):

ആചാര്യന്‍ പറഞ്ഞു...

nalla oru kaaryam aanu ningal parichayappedutthiyathu doctore aashamsakal..ini ellaarum porotta ozhivakkoo enthye

Unknown പറഞ്ഞു...

പൊറോട്ട നിരോധ ക്യാമ്പയിൻ ഉടൻ ബൈജുവചനത്തിൽ ആരംഭിക്കുന്നു. കാത്തിരിക്കുക, സഹകരിക്കുക.

Noushad Vadakkel പറഞ്ഞു...

എല്ലാം ഫാസ്റ്റ്‌ ആയ ഈ ആധുനിക ലോകത് വയര്‍ നിറക്കല്‍ മാത്രമായി ഭക്ഷണം കഴിക്കല്‍ മാറിയിരിക്കുന്നു ..

ചപ്പു ചവറുകള്‍ അന്യന്റെ പറമ്പിലേക്ക് വലിച്ചെറിയുന്ന ലാഖവത്തോടെ പൊറോട്ട സ്വന്തം വയറ്റിലേക്ക് വലിചെരിയുന്നതിന്റെ ഭവിഷ്യത്ത് അനുഭവിച്ചു തന്നെയേ അറിയുകയുള്ളൂ എന്നാ നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു ...

പൊറോട്ട അവലോകനം ..തീര്‍ച്ചയായും നല്ല ഒരു വായന നല്‍കി ..നന്ദി ...:)

Jefu Jailaf പറഞ്ഞു...

വൈറ്റ് ടാര്‍ എന്നാണ് മൈദയുടെ "രാസനാമം" :) നല്ല വിശകലനം..

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

ബായി .. ഇത് ഞങ്ങള്‍ മലപ്പുറത്ത്‌ കാരുടെ ദേശീയ ഭക്ഷണം ! ( ആല്‍ബം പിടുത്തം ദേശിയ വിനോദം , കള്ളിത്തുണി ദേശീയ വസ്ത്രം ....) പിന്നെ പൊരട്ട പ്രവാസിയുടെ ഇഷ്ട ഭോജനം ..അതുകൊണ്ടാണല്ലോ ശരാശരി ആയിരം റിയാല്‍ ശമ്പളം വാങ്ങുന്നവര്‍ താമസിക്കുന്ന ബാറ്ച്ച്ലെര്‍ റൂമുകളില്‍ ആയിരത്തി അഞ്ഞൂര്റിനു ഒരു പോരാട്ട അടിക്കാരനെ വെക്കുന്നത് ...( ഒരു റിയാലിന് നാലു റൊട്ടി കിട്ടും ..)
ഇനി ഞാന്‍ എന്തു പറയാനാ ...

ബെഞ്ചാലി പറഞ്ഞു...

കുറേ കാലം മൈദ എന്ന ഈ പാഴ് വസ്തു എന്തു ചെയ്യണമെന്നറിയാതെ അമേരിക്ക നദിയിലേക്കൊഴുക്കുകയായിരുന്നു. നദികൾ മലിനമാകുമെന്നു കണ്ടു പുതിയ രീതികൾ പരീക്ഷിച്ചത് ഫലമായാണ് ഇത് പല രീതിയിലായി നമ്മുടെ തീൻ മേശക്കുമുകളിലെത്തിയത്.