2011, ഏപ്രിൽ 25, തിങ്കളാഴ്‌ച



കരിംജീരകം...... എന്ന.... അമൃതം  
അബു ഹുറൈറ(): നബി ()യില് നിന്നും ഉദ്ദരിക്കുന്നു: "കരിംജീരകം ഉപയോഗിച്ച് കൊള്വിന്‍. അത് മരണമല്ലാത്ത സകലത്തിന്നും ശമാനാഔഷധമാണ് " (ബുഖാരി , മുസ്ലിം ) 
സകല രോഗതിന്നും തിബ്ബുന്നബിയ്യില് (നബി ചികിത്സ ) കരിം ജീരകം ഉപയോഗിക്കുന്നു...
കരിം ജീരകത്തിനെ അറബിയില് "ഹബ്ബത് സഉദാഹു " എന്നും
ഉര്ദുവില് "കല്ലുജി" എന്നും, സംസ്കൃതത്തില് "ഉപകുജികാ "എന്നും
ഇംഗ്ലീഷില് "ബ്ലാക്ക് കുമിന്‍"  എന്നും പറയുന്നു
ആയുര്വ്വേദം യുനാനി എന്നിവയിലും വളരെ പ്രധാനിയം ഉള്ള ഒന്നാണ് കരിം ജീരകം..

** ഇതിന്റെ എണ്ണ പുരട്ടിയാല് താടി, മുടി മുതലായവ വേഗം മുളക്കുകയും/വളരുകയും ചെയ്യും,  നരയെ തടുക്കുകയും, താടി, മുടി പോലെയുള്ള രോമാങ്ങള്ക്ക് കറുപ്പ് നിറം നല്കുകയും ചെയ്യും (ഫവയിദുല് മുഫ്രാതാത്ത്‌) എന്ന ഗ്രന്ഥത്തില് പറയുന്നു..
** കരിംജീരകം .. തേള് വിഷം, പേപട്ടി വിഷം, വെള്ളപ്പാണ്ട്   എന്നിവക്ക് കരിംജീരകം പച്ചവെള്ളത്തില് അരച്ച് തേച്ചാല് മതി എന്ന് തിബ്ബുന്നബിയ്യ് -ഇമാം മുഹമ്മദ് ബിന് അഹമദ് തഹബി ()-  എന്നാ കിത്താബില് പറയുന്നു
** എണ്ണയില് അരച്ച് പുരട്ടിയാല് സാധാരണയായി ഉണ്ടാവുന്ന എല്ലാ വിഷങ്ങള്ക്കും നല്ലതാണു.
** കരിംജീരകം.... ത്തിന്റെ എണ്ണ തേച്ചാല് അരിമ്പാറ സുഗപ്പെടും...പൈശാചിക വിഷമങ്ങള്ക്ക് പരിഹാരം കിട്ടും
** കൂടാതെ കരിംജീരകം.... തലവേദന, ജലദോഷം, മൂക്കടപ്പ് , മറവി, തലകടച്ചില്, പക്ഷ വാതം, മുഖം കോട്ടു വാതം, വായു, ഗുമന്, അഗ്നി മാന്ദിയം, കൃമി നാശം എകംബം, എക്കിട്ടം   നല്ലതാണു..
** കരിംജീരകം....വീട്ടില്, റൂമില് പുകച്ചാല് പ്രാണികള് സ്ഥലം വിടും..
   ഇനിയും ഒരുപാടുണ്ട്....

വലിയ വലിയ രോഗങ്ങള്ക്ക് ചികിത്സിക്കുമ്പോള്, ഇതിനെ കുറിച്ച അറിയുന്നവരുമായി ചര്ച്ച ചെയ്തു ചികിത്സിക്കുക
കരിംജീരകവും ചില ചികിൽസാരീതികളും: മുടികൊഴിച്ചില്‍: കരിഞ്ചീരകപ്പൊടി കാട്ടുആശാളിയുടെ നീരില്‍ ഒരു ടീസ്പൂണ്‍ സുര്‍ക്കയും ഒരു കപ്പ് സൈതൂണ്‍ എണ്ണയും കൂട്ടിക്കുഴക്കുക. ദിവസേന വൈകുന്നേരങ്ങളില്‍ തലയില്‍ തേച്ച ശേഷം ചുടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി ശുദ്ധിയാക്കുക. മുടി കൊഴിച്ചിലിന് ശമനമുണ്ടാകും. തലവേദന: അല്‍പം കരിഞ്ചീരകപ്പൊടിയും അതിന്റെ പകുതി ഗ്രാമ്പൂവിന്റെയും ചോലട (ഒരു തരം ചെറിയ പെരിഞ്ചീരകം) യുടെയും നന്നായി പൊടിച്ച പൊടികള്‍ സമമായി കൂട്ടിച്ചേര്‍ത്ത് തലവേദനയുണ്ടാകുമ്പോള്‍ ഒരു ടീസ്പൂണ്‍ വെണ്ണയെടുക്കാത്ത പാലില്‍ സേവിക്കുക. കൂടാതെ കരിഞ്ചീരക എണ്ണ തലവദനയുള്ളയിടത്ത് തേച്ച് ഉഴിയുക. ഉറക്കമില്ലായ്മ: ഒരു സ്പൂണ്‍ കരിഞ്ചീരകം തേന്‍കൊണ്ട് മധുരിപ്പിച്ച ഒരു കപ്പ് ചുടുപാലില്‍ ചാലിച്ച് കുടിക്കുക. പേനും ഈരും: കരിഞ്ചീരകം നന്നായി പൊടിച്ച് സുര്‍ക്ക ചേര്‍ത്താല്‍ കുഴമ്പായി വരും. മുടി കളഞ്ഞ് പുരട്ടുകയോ കളയാതെ മുടിയുടെ അടിഭാഗത്ത് പുരട്ടുകയോ ചെയ്ത് പതിനഞ്ചു മിനുട്ട് വെയില്‍ കായുക. അഞ്ചു മണിക്കൂറിനു ശേഷമേ കുളിക്കാവൂ. ഇപ്രകാരം ഒരാഴ്ച തുടരുക. തലചുറ്റലും ചെവിവേദനയും: കരിഞ്ചീരകമെണ്ണ പാനീയമായി ഉപയോഗിക്കുന്നതോടൊപ്പം ഒരു തുള്ളി ചെവിയില്‍ പുരട്ടുന്നത് ചെവിയെ ശുദ്ധീകരിക്കാനും വൃത്തിയാക്കാനും ഉതകുന്നതാണ്. അതോടൊപ്പം ചെന്നിയിലും തലയുടെ പിന്‍ഭാഗത്തും എണ്ണ തേക്കുക. തലകറക്കം മാറും. ചുണങ്ങും കഷണ്ടിയും: ഒരു സ്പൂണ്‍ നന്നായി പൊടിച്ച കരിഞ്ചീരകവും ഒരു കപ്പ് നേര്‍പ്പിച്ച സൂര്‍ക്കയും ഒരു ടീസ്പൂണ്‍ വെളുത്തുള്ളി നീരും കൂട്ടിച്ചേര്‍ത്ത് ലേപനമാക്കി രോഗബാധിത സ്ഥലത്തുള്ള കുറഞ്ഞ മുടികള്‍ കളഞ്ഞ് ചെറുതായി ചുരണ്ടി പുരട്ടുക. വാവിലെ മുതല്‍ വൈകുന്നേരം വരെ അതേ രൂപത്തില്‍ നിര്‍ത്തുക. ശേഷം, കരിഞ്ചീരക എണ്ണ ഉപയോഗിക്കുക. ഇത് ഒരാഴ്ച ആവര്‍ത്തിക്കുക. പുഴുക്കടി: പുഴുക്കടിയുള്ള ഭാഗത്ത് ദിവസേന മൂന്നു പ്രാവശ്യം കരിഞ്ചീരകം എണ്ണ പുരട്ടുക. പല്ലു രോഗങ്ങള്‍, തൊണ്ടവേദന: കരിഞ്ചീരകം പൊടിക്കാതെ ഒരു ടീസ്പൂണ്‍ ദിനേന വെറും വയറ്റില്‍ കുടിക്കുകയും കരിഞ്ചീരക കഷായം കൊണ്ട് വായ കൊപ്ലിക്കുകയും ചെയ്യുന്നത് വായ, തൊണ്ട രോഗങ്ങള്‍ക്ക് അങ്ങേയറ്റം ഫലപ്രദമാണ്. അതോടൊപ്പം തൊണ്ടയില്‍ കരിഞ്ചീരകമെണ്ണ പുരട്ടുകയും മോണയില്‍ മധുരം തേക്കുകയും ചെയ്യുക. എല്ലാവിധ ചര്‍മ രോഗങ്ങള്‍ക്കും: കരിഞ്ചീരകമെണ്ണയും പനിനീരെണ്ണയും സമമായിച്ചേര്‍ത്ത് അവയുടെ ഇരട്ടി നാടന്‍ ഗോതമ്പ് പൊടി എണ്ണയില്‍ നന്നായി കുഴക്കുക. ഇത് പുരട്ടുന്നതിനു മുമ്പായി നേര്‍പിച്ച സുര്‍ക്കയില്‍ നനച്ച പഞ്ഞികൊണ്ട് രോഗബാധിത സ്ഥലം തുടച്ച് വെയില്‍ കൊള്ളിക്കുക. ഇന്ദ്രിയോത്തേജികളായ മത്സ്യം, മുട്ട, മാങ്ങ തുടങ്ങിയവയില്‍ നിന്ന് പഥ്യം പാലിച്ചുകൊണ്ട് ദിനേന പുരട്ടുക. പാലുണ്ണി, അരിമ്പാറ: കരിഞ്ചീരകപ്പൊടി കട്ടി സുര്‍ക്കയില്‍ ചാലിച്ച് രാവിലെയും വൈകുന്നേരവും രോമവസ്ത്രമോ നാരുവസ്ത്രമോ കൊണ്ട് ഉപയോഗിച്ച് ഉരസുക. മുഖ കാന്തിക്ക്: കരിഞ്ചീരകപ്പൊടി സൈത്തൂണ്‍ എണ്ണയില്‍ ചാലിച്ച് മുഖത്ത് പുരട്ടി പകല്‍ ഏതെങ്കിലും സമയത്ത് വെയില്‍ കൊള്ളുക. മുറിവുകള്‍ മാറുന്നതിന്: പയറും ചുവന്നുള്ളിയും പുഴുങ്ങിയ മുട്ടയും ചേര്‍ത്തുണ്ടാക്കിയ സൂപ്പില്‍ ഒരു കരണ്ടി കരിഞ്ചീരകപ്പൊടി ചേര്‍ക്കുക. ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും അത് ഉപയോഗിച്ച് കെട്ടുക. ബാന്റേജ് ഇടുകയും മുറിവിന്റെ പരിസര ഭാഗങ്ങള്‍ കരിഞ്ചീരകമെണ്ണ പുരട്ടുകയും ചെയ്യുക. ബാന്റേജഴിയ്യ ശേഷം ദിനേന ചൂടുള്ള കരിഞ്ചീരകമെണ്ണ തേക്കുക. വാതരോഗം: കരിഞ്ചീരകമെണ്ണ തിളപ്പിച്ച് വാതബാധയേറ്റ ഭാഗം എല്ലുരക്കുന്നതുപോലെ ശക്തമായി ഉരക്കുക. ഉറങ്ങുന്നതിനു മുമ്പ് അല്‍പം തേല്‍ കൊണ്ട് മധുരിപ്പിച്ച് നന്നായി തിളപ്പിച്ച ശേഷം എണ്ണ കുടിക്കുക. രക്തസമ്മര്‍ദ്ധം ഉയര്‍ത്താന്‍: ചൂടുപാനീയങ്ങള്‍ കുടിക്കുമ്പോഴെല്ലാം അതില്‍ കരിഞ്ചീരകമെണ്ണ ഉറ്റിക്കുക. ഈ എണ്ണ ആഴ്ചയിലൊരിക്കല്‍ ദേഹമാസകലം പുരട്ടി വെയില്‍ കൊള്ളുന്നത് സര്‍വ്വ വിധ ആരോഗ്യ പുഷ്ടിക്കും ഏറെ ഉചിതമാണ്. വൃക്കാവീക്കം: സൈത്തൂന്‍ എണ്ണയില്‍ കരിഞ്ചീരകപ്പൊടിയുടെ വറുകുഴമ്പ് കുഴച്ചുണ്ടാക്കി വൃക്ക വേദനിക്കുന്ന ഭാഗത്ത് പുരട്ടുക. അതോടൊപ്പം ദിനേന ഒരാഴ്ചയോളം ഒരു ടീസ്പൂണ്‍ കരിഞ്ചീരകം വെറും വയറ്റില്‍ കയിക്കുക. മലബന്ധം: ഒരു കപ്പ് കരിഞ്ചീരകം പൊടിച്ച് ഒരു കപ്പ് തേനില്‍ കുഴക്കുക. മൂന്നു വെളുത്തുള്ളി അതിനോടു ചേര്‍ക്കുക. അതിന്റെ മൂന്നിലൊരു ഭാഗം ദിനേന സേവിക്കുക. അതിനു ശേഷം ഒരു ചെറുനാരങ്ങ തൊലിയോടെ ഭക്ഷിക്കുന്നത് വളരെ ഉചിതമായിരിക്കും. കാരണം അത് വയറിനെ ശുദ്ധമാക്കുകയും രോഗാണുക്കളെ ഉന്‍മൂലനം ചെയ്യുകയും ചെയ്യുന്നു. മൂത്രതടസ്സം: ഉറങ്ങുന്നതിനു മുമ്പായി ദിവസേന ഗുഹ്യരോമസ്ഥാനത്ത് കരിഞ്ചീരകമെണ്ണ തേക്കുകയും ശേഷം ഒരു കപ്പ് കരിഞ്ചീരകമെണ്ണ തേനിനാല്‍ മധുരിപ്പിച്ച് കുടിക്കുകയും ചെയ്യുക. അറിയാതെ മൂത്രം പോവല്‍: കോഴിമുട്ട തോട് വറുത്ത് പൊടിച്ച് കരിഞ്ചീരകവുമായി ചേര്‍ത്ത് ഒരു ടീസ്പൂണ്‍ ഒരു കപ്പ് പാലിനോടൊപ്പം ഒരാഴ്ച കഴിക്കുക. കരള്‍വീക്കം: ഒരു ടീസ്പൂണ്‍ കരിഞ്ചീരകപ്പൊടി കാല്‍ ടീസ്പൂണ്‍ കറ്റു വായ നീരോടുകൂടെ തേനില്‍ കുഴച്ച് ദിനേന വെറും വയറ്റില്‍ രണ്ടു മാസം കഴിക്കുക. പിത്താശയ രോഗം, മുഖം ചുവക്കല്‍: കാല്‍ ടീസ്പൂണ്‍ ചീരപ്പൊടിയോടൊപ്പം ഒരു ടീസ്പൂണ്‍ കരിഞ്ചീരകവും ഒരു കപ്പ് തേനും കലര്‍ത്തി ജാം രൂപത്തിലാക്കി രാവിലെയും വൈകുന്നേരവും കഴിക്കുക. മുഖം ചുകപ്പു വര്‍ണമാകും. പിത്താശയ രോഗത്തിന്റെ മുഴുവന്‍ സങ്കോചങ്ങളും ഇല്ലാതാകുന്നതുവരെ ദിനേന ആവര്‍ത്തിക്കുക. പ്ലീഹ രോഗം: തിളപ്പിച്ച സൈത്തൂണ്‍ എണ്ണയില്‍ കുഴച്ച കരിഞ്ചീരകം വറുത്ത് വൈകുന്നേര സമയം വാരിയെല്ലുകള്‍ക്കു താഴെ തേക്കുക. അതോടൊപ്പം ഉലുവ കഷായം തേനില്‍ മധുരിപ്പിച്ചത് ഒരു കപ്പ് കുടിക്കുക. രണ്ടാഴ്ച സേവിക്കുന്നതിലൂടെ രോഗശമനം സാധ്യമാകുന്നതാണ്. രക്ത ചംക്രമണം: രക്ത ചംക്രമണം, ഹൃദയ സുരക്ഷ ഇവ രണ്ടിനുമായി ഭക്ഷണമായും പാനീയമായും കരിഞ്ചീരകത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുക. വയറിളക്കം: കാട്ടാശാളിയുടെ നീര് ഒരു കരണ്ടി കരിഞ്ചീരകപ്പൊടിയുമായി ചേര്‍ത്ത് ഒരു കപ്പ് വീതം മൂന്നു തവണ കഴിക്കുക. അടുത്ത ദിവസം ശമനം കിട്ടും. സുഖപ്പെട്ടാല്‍ മരുന്ന് ഉപയോഗിക്കാതിരിക്കുക. ഛര്‍ദ്ദി: കരിഞ്ചീരകവും ഗ്രാമ്പൂവും നന്നായി തിളപ്പിച്ച് മധുരിപ്പിക്കാതെ മൂന്നു തവണ ദിനേന കുടിക്കുക. അധികവും മൂന്നാമതായി ഉപയോഗിക്കേണ്ടി വരില്ല. കണ്ണിന്റെ അസുഖങ്ങള്‍: കരിഞ്ചീരകമണ്ണ ഉറങ്ങുന്നതിനു മുമ്പായി ചെന്നി ഭാഗത്തും കണ്‍ പോളകളിലും പുരട്ടുകയും ഏതെങ്കിലും ചുടുപാനീയത്തിലോ മുള്ളങ്കി നീരിലോ എണ്ണത്തുള്ളികള്‍ ഉറ്റിച്ച് കുടിക്കുകയും ചെയ്യുക. ബില്‍ഹാരിസിയ: രക്തത്തില്‍ കടന്നുകൂടുന്ന അണുക്കള്‍ മൂലമുണ്ടാകുന്ന ഒരു തരം രോഗമാണിത്. രാവിലെയും വൈകുന്നേരവും ഒരു ടീസ്പൂണ്‍ കരിഞ്ചീരകം കഴിക്കുക. പത്തിരിക്കഷ്ണമോ പാല്‍ക്കട്ടിയോ സഹായകമായി കഴിക്കാവുന്നതാണ്. ഉറങ്ങുന്നതിനു മുമ്പായി വലതു വശത്ത് കരിഞ്ചീരകമെണ്ണ പുരട്ടുക. ഇപ്രകാരം മൂന്നു മാസക്കാലം തുടരുക. ഗ്യാസ്: കരിഞ്ചീരകപ്പൊടി വെറും വയറ്റില്‍ കഴിക്കുക. അതിനു പിന്നാലെ കരിമ്പിന്‍ ചാറ് അലിയിച്ച ചൂടുവെള്ളം മൂന്നു ടീസ്പൂണ്‍ കുടിക്കുക. ഒരാഴ്ചയോളം ദിവസേന തുടരുക. ആസ്തമ: ദിവസേന പ്രഭാതത്തിലും പ്രദോഷത്തിലും കരിഞ്ചീരകമെണ്ണയുടെ ആവി പിടിക്കുകയും അതിനു മുമ്പാടി ഒരു ടീസ്പൂണ്‍ കരിഞ്ചീരകം അതേപടി തിന്നുകയും ചെയ്യുക. അതോടൊപ്പം ഉറങ്ങുന്നതിനു മുമ്പായി കരിഞ്ചീരകമെണ്ണ നെഞ്ചിലും തൊണ്ടയിലും പുരട്ടുക. അള്‍സര്‍: പത്തു തുള്ളി കരിഞ്ചീരകമെണ്ണയും ഉണക്കിയ റുമ്മാന്‍ പഴത്തൊലി പൊടിച്ചതും ഒരു കപ്പ് തേനില്‍ ചാലിച്ച് വെറും വയറ്റില്‍ കഴിക്കുക. അതിനു പിന്നാലെ മധുരിപ്പിക്കാത്ത ഒരു കപ്പ് പാല്‍ കുടിക്കുക. കാന്‍സര്‍: കരിഞ്ചീരകമെണ്ണ ദിനേന മൂന്നു പ്രവാശ്യം പുരട്ടുകയും കരിഞ്ചീരകം പൊടിച്ചത് ഒരു കപ്പ് ശീമമുള്ളങ്കി നീരില്‍ കഴിക്കുകയും ചെയ്യുക. ഇപ്രകാരം മൂന്നു മാസം തുടരുക. ഭക്ഷണത്തിന് ആഗ്രഹമുണ്ടാവാന്‍: ഭക്ഷണം കഴിക്കുന്നതിന്റെ മിനുട്ടുകള്‍ക്കു മുമ്പ് ഒരു ടീസ്പൂണ്‍ കരിഞ്ചീരകം പൊടിച്ചത് കഴിക്കുക. അതിനു ശേഷം അല്‍പം സുര്‍ക്കത്തുള്ളികള്‍ ഉറ്റിച്ച ഒരു കപ്പ് തണുത്ത വെള്ളം കുടിക്കുക. ഫലം പ്രകടമായേക്കും. ഭക്ഷണത്തോടുള്ള ആര്‍ത്തി വന്നുഭവിക്കുന്നത് സൂക്ഷിക്കേണ്ടതാണ്. മടിയും ബലഹീനതയും: പത്തുതുള്ളി കരിഞ്ചീരകമെണ്ണ മധുര നാരങ്ങാനീരുമായി കലര്‍ത്തിയത് പത്തു ദിവസം ദിനേന വെറും വയറ്റില്‍ കഴിക്കുക. എന്നാല്‍ ഉന്മേഷവും വിശാലമനസ്സും ഉണ്ടായേക്കും. അതോടൊപ്പം സുബഹിക്കു ശേഷം ഉറക്കം വര്‍ജിക്കുകയും ഇശാഇനു ശേഷം ഉറക്കം പതിവാക്കുകയും അല്ലാഹുവിന് ദിക്‌റ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുക. ഭൗതികോന്മേഷത്തിനും പെട്ടന്ന് മന:പാഠമാകുന്നതിനും വിലാത്തി പൊതീന തിളപ്പിച്ച് തേനില്‍ മധുരിപ്പിച്ച ശേഷം ഏഴു തുള്ളി കരിഞ്ചീരകമെണ്ണ ഉറ്റിച്ച് ചൂടോടെ ഉദ്ദേശിച്ച സമയത്ത് കുടിക്കുക. ചായയുടെയും കാപ്പിയുടെയും പകരം ഇത് പതിവാക്കിയാല്‍ അനിതര സാധാരണമായ ബുദ്ധിശക്തിയും ജ്വലിക്കുന്ന ഗ്രഹണ ശേഷിയും പ്രകടമാകാന്‍ വൈകില്ല

13 അഭിപ്രായ(ങ്ങള്‍):

sakson പറഞ്ഞു...

കരിംജീരകത്തിന്‍റെ എണ്ണ vanguvan kitumo....? evideyanu kituka.... ethanu nalla enna....

പൂച്ചക്കാടൻ പറഞ്ഞു...

ഗൾഫിലാണെങ്കിൽ വലിയ സൂപ്പർമാർകെറ്റിൽ കിട്ടും
നാട്ടിലാണെങ്കിൽ ആയുർവേദ മരുന്നു കടകളിൽ കിട്ടും..

VAVOOR Club പറഞ്ഞു...

karijeerikam, karinjeerakathinte oil Lulu Hypermarket inte yedu branch il poyalum kittum

VAVOOR Club പറഞ്ഞു...

കരിംജീരകം,കരിംജീരകത്തിന്‍റെ എണ്ണ മുതലായവ Lulu Hypermarket - ന്റെ എല്ലാ ബ്രാഞ്ചില്‍ നിന്നും ലഭിക്കും

gopakumar പറഞ്ഞു...

valare nannayitundu

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

കരിം ജീരകം ഒരു കലക്കൻ സാധനം തന്നെ...

Unknown പറഞ്ഞു...

eathanu ee vilaathipodeena. Please help me


Unknown പറഞ്ഞു...

Black cumin oil അബുദാബി മുറൂർ റോഡിൽ മീഡിയ സിഗ്നൽ കഴിഞ്ഞ് മുറൂര ഭാഗത്തേക്ക് ഫസ്റ്റ് റൈറ്റ് കയറിയാൽ നസ്റീൻ മില്ല് കാണാം. അവിടെ നിന്നാണ് യു.എ.ഇയിലെ എല്ലാ സൂപ്പർ മാർക്കറ്റുകളിലേക്കും കൊണ്ടു പോകുന്നത്.

അവിടെ വലിയ ബോട്ടിൽ ന്യായ വിലക്ക് കിട്ടും.

Unknown പറഞ്ഞു...

Black cumin oil അബുദാബി മുറൂർ റോഡിൽ മീഡിയ സിഗ്നൽ കഴിഞ്ഞ് മുറൂര ഭാഗത്തേക്ക് ഫസ്റ്റ് റൈറ്റ് കയറിയാൽ നസ്റീൻ മില്ല് കാണാം. അവിടെ നിന്നാണ് യു.എ.ഇയിലെ എല്ലാ സൂപ്പർ മാർക്കറ്റുകളിലേക്കും കൊണ്ടു പോകുന്നത്.

അവിടെ വലിയ ബോട്ടിൽ ന്യായ വിലക്ക് കിട്ടും.

Unknown പറഞ്ഞു...

Super

Unknown പറഞ്ഞു...

യൂനാനി ഹംദ ർ ദ് ഷോപ്പുകളിൽ കിട്ടും

Unknown പറഞ്ഞു...

ماشاءالله... �� �� ��

Unknown പറഞ്ഞു...

جزاكم الله خير...