2011, ജൂൺ 18, ശനിയാഴ്‌ച

ഇരുപത് വർഷമായി...തലവേദന കൊണ്ട് പിടഞ്ഞ ഒരു യുവാവിന്റെ കഥ..അതണു ഇവിടെ കുറിക്കാൻ പോകുന്നത്...

പ്രവാസിയുടെ ജീവിതത്തിൽ ബാച്ചിലർ റൂമിലെ ജീവിതം ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണു...നല്ലതും ചീത്തയും ആയ സുഹ്യത്തുക്കളെ മുതൽ പുതിയപ്പിളയെ വരെ സംമ്പാധിക്കാൻ ബാച്ചലർ റൂമിനു സാധിക്കാറുണ്ട്..
സിനിമകാണാത്തവനെ അതിന്റെ അടിമയാക്കാനും..മൂട്ട എന്തന്നറിയാത്തവനെ മൂട്ടയുടെ കു(ക)ടിയാനാക്കാനും നാട്ടിൽ അടുക്കളയുടെ പടിവാതിൽ കാണാത്തവനെ ഒന്നാന്തരം പാചകക്കാരനും വാചക്കാരനാക്കാനും, ഉറങ്ങുന്നതിലും ഉണരുന്നതിലും ക്യത്യനിഷ്ടത പാലിക്കാനും(ഇല്ലെങ്കിൽ ബാത്ത് റൂമിന്റെ കാര്യം കട്ടപ്പൊക!!) ബാച്ചിലർ റൂമിലെ ജീവിതം കൊണ്ട് ജീവിതത്തിൽ നേടി എടുക്കാൻ പറ്റും.


അതു മാത്രമല്ല പുതുതായി വരുന്നവരും, പഴയവർ കൂടു മാറിപ്പോവുന്നതും ബാച്ചിലർ റൂമിൽ സ്ഥിരം കാഴ്ച്ചയാണു...
അത്തരം ഒരു ബാച്ചിലർ റൂമിലായിരുന്നു ഈ ഉള്ളവന്റെ ജീവിതവും, പഠനവും എല്ലാം..
ഒരു സമയത്ത് യുഎയിൽ ബാച്ചിലറിന്നു റൂം കിട്ടാൻ പ്രയാസമുള്ളപ്പോൾ ഇടുങ്ങിയ മുറിയിലെ ജീവിതത്തിലും പഠനത്തിനു വഴികണ്ടെത്തിയതു ഷാർജയിലെ സഊദി പള്ളിക്കടുത്തുള്ള പാർക്കായിരുന്നു അതിലെ  വെളിച്ചമുള്ളസ്ഥലം കണ്ടെത്തി അവിടെയായിരുന്നു രാത്രി പഠനം, റൂമിലെ മറ്റുള്ളവർക്കു ബുദ്ധിമുട്ടാകാതിരിക്കാൻ
റൂമിൽ ഒരാൾ കുറയുമ്പോൾ എലാവർക്കും വാടക താങ്ങാൻ പറ്റിയില്ല... അതിനാൽ പുതുതായി വന്ന് ഒരു പയ്യൻ... പാതിരാത്രിക്കു ശബ്ദമുണ്ടാക്കാതെ വന്നു കിടന്നുറങ്ങാറുള്ള എന്നോട് ഒരു ദിവസം ചോദിച്ചു " ഈ പാതിരാത്രിവരെ നിങ്ങൾ എന്താ ചെയ്യുന്നെ? എവിടെയാ പോവുന്നത്?" എനിക്കു സംഭവം പറയേണ്ടി വന്നു....നിങ്ങളെയൊക്കെ ബുദ്ധിമുട്ടിക്കാതിരിക്കാൻ വേണ്ടിയാണു,രാത്രി വായിക്കുമ്പോൾ ലെയിറ്റ് ഇടേണ്ടി വരും, നമ്മുടെ കൊച്ചു ഹാളിൽ സൗകര്യമില്ല.. ഇങ്ങിനെ പോയാൽ പഠനം മുടങ്ങും..അവിടെ പാർക്കിലായാൽ പാതിരാത്രിയായാലും പ്രശനമില്ല..എന്റെ മറുപടികേട്ടപ്പോൾ എന്നെ ഒന്നു തുറിച്ചു നോക്കി..."ഈ വയസ്സാൻ കാലത്തും ഇയാളുടെ ഒരു പഠനം..? ഇയാളെന്താ കലക്ടറാവാൻ പോവുന്നോ എന്ന നിലക്ക്"
ഞാൻ അതൊന്നും ഗൗനിക്കാനേ പോയില്ല..
ആയിടക്ക് ഞങ്ങൾക്കു നല്ലൊരു റൂം കിട്ടിയതിനാൽ അവിടെക്കു മാറി..

ഒരു പെരുന്നാളിന്നു അവന്റെ ഏട്ടൻ പുതിയാപ്പിള വന്നു..വിരുന്നുകാരനായിട്ട്(ഭാര്യയുടെ ഏട്ടത്തിയുടെ ഭർത്താവ്) അവൻ എന്നെ അയാൾക്കു പരിചയപ്പെടുത്തി..ഷാർജ റോളയിൽ..    ഒരു ഫാൻസി കട നടത്തുന്നു..സത്യത്തിൽ എന്നെ കാണാൻ കൂടിയാണു അയാൾ വന്നത്..ഇരു വർഷത്തിലധികമായി...തലവേദന കൊണ്ടു അയാൾ വിശമിക്കുകയായിരുന്നു..മംഗലാപുരത്തും കണ്ണുർ കോഴിക്കോട് വരെയുള്ള ഒരു പാട് വലിയവലിയ ഡോക്ടർ മാരെയോക്കെ കാണിച്ചു..ഫലമില്ല തലവേദന വന്നാൽ പിന്നെ രക്ഷയില്ല ഉറക്ക ഗുളിക കഴിച്ചു ഉറങ്ങുക തന്നെ..
ആഴ്ച്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഉണ്ടാവുമത്രെ.. വിശദമായി എന്നോട് കാര്യം പറഞ്ഞു കൂട്ടത്തിൽ ഹോമിയോ, യുനാനി, ആയുർവേദ മരുന്നുകളും ഉപയോഗിച്ചിരുന്നു എന്നു പറഞ്ഞു.. ഞാൻ ആദ്യം ഇതു ഏറ്റെടുക്കാൻ പറ്റില്ല എന്നു പറഞ്ഞു ഒഴിഞ്ഞു, എന്റെ സഹമുറിയനായ അനിയൻ പുതിയാപ്പിള എന്നെ വിട്ടില്ല..
അവസാനം ഒരു ശ്രമം നടത്താം എന്ന ഉറപ്പിൻമേൽ അയാളുടെ കൈവശം ഉള്ള എല്ലാ കുറിപ്പും എത്തിക്കാനും വിശധമായി പഠിച്ചു മരുന്നു തരാം എന്നും പറഞ്ഞു അയാളെ സമാധാനിപ്പിച്ചു വിട്ടു..

മൂ​‍ന്നു ദിവസം കഴിഞ്ഞപ്പോള്‍ ദാ വരുന്നു നമ്മുടെ സഹമുറിയനായ അനിയന്‍ പുതിയാപ്പിള..ഒരു കെട്ടുമായി പഴയ ചികില്‍സിച്ച ഡോക്ടര്‍മാരുടെ കുറിപ്പാത്തുകളുമായി, ഇതു കണ്ടപ്പഴേ ഞാന്‍ അവനോടു പറഞ്ഞു " ഞാന്‍ അന്നു പറഞ്ഞില്ലെ എന്നെ കൊണ്ടാവില്ല എന്നു" അവന്‍ പറഞ്ഞ മറുപടി ഇതായിരുന്നു "നിങ്ങള്‍ ഒരുപാട് പരീക്ഷണം നടത്തുന്നതല്ലെ അതില്‍ ഒന്നായിക്കോട്ടെ ഇതും.." ഞാന്‍ ആ ഡോക്ടര്‍മാരുടെ ലിസ്റ്റുകള്‍ ഒന്നു എല്ലാം,വിശദമായി പരിശോധിച്ചു പഠിച്ചു..അവസാനം ആയുര്‍വേദത്തില്‍ ഒരു തൈലം കണ്ടെത്തി..അതില്‍ ഇസ്ലമിക ചികില്‍സയും, റെക്കി, പ്രാണിക്ക് ഹീലിങ്ങ് ഇവ ചേര്‍ത്തു അദ്ധേഹത്തിനു നല്‍കി..അത് ഉപയോഗിക്കേണ്ടവിധവും.. കുടെ ഓര്‍മ്മപ്പെടുത്തി ഈ തൈലം കൊണ്ട് നിങ്ങളുടെ രോഗത്തിനു ശമനം ലഭിക്കുമെങ്കില്‍ ഇതു ഉപയോഗിച്ചു മൂന്നാം ദിവസം തന്നെ അറിയും എന്നും , രോഗം കൂടുതല്‍ ആയ ശേഷമേ കുറയൂ എന്നും അയാളെ ഓര്‍മ്മിപ്പിച്ചു.. അയാള്‍ക്കു എന്റെ എല്ലാ നിബന്ധനകളും സഹിക്കാനും തയാറയിരുന്നു
അത്രയുക്കും അയാള്‍ വിഷമിച്ചിരുന്നു..ആ തലവേദന കൊണ്ട്...
പറഞ്ഞപോലെ തന്നെ അയാള്‍ മൂന്നാം ദിവസം എന്നെ വിളിച്ചു തലവേദനകൊണ്ട് വയ്യ എന്നു...ഞാന്‍ ഇവിടെ റൂമില്‍ ഇരുന്നു വിദൂര ചികില്‍സയിലൂടെ റെക്കി ഹീലിങ്ങ് ചെയ്തു തല്‍ക്കാലം ശമനം കൊടുത്തു...തുടര്‍ന്നു ആ തൈലം ഉപയോഗിച്ചു..അതിനെ കുറച്ചു വന്നു..
അയാള്‍ എനിക്കു വാക്കു തന്നപോലെ ആറു മാസം തുടര്‍ച്ചയായി ഞാന്‍ പറഞ്ഞ പോലെ ആ തൈലം ഉപയോഗിച്ചു.. ഇരുപതു കൊല്ലമായി അയാള്‍ അനുഭവിക്കുന്ന വേദന തീരുന്നു...അല്ല തീര്‍ന്നു... അല്‍ ഹംദുലില്ലാഹ് അയാളുടെ ആ തലവേദന പിന്നെ വന്നില്ല...


പക്ഷെ അയാളോട് ഒരു കാര്യം പറഞ്ഞിരുന്നു ഒരോ കൊല്ലവും മരുന്നു തുടങ്ങിയ ദിവസം ഒന്നു വീണ്ടും ഈ തലവേദന വരും എന്നു, അയാള്‍ മറന്നു പോയിരുന്നു ആ കാര്യം, വന്നു ആ തലവേദന ഒരിക്കല്‍ കൂടി അയാളെ അത് ഓര്‍മ്മിപ്പിച്ചുകൊണ്ട്...ഏതാനും സമയം അതു നിന്നു പിന്നെ സാവധാനം പോയി...അതിന്റെ വഴിയേ....

1 അഭിപ്രായ(ങ്ങള്‍):

Unknown പറഞ്ഞു...

Nice & Intresting, Please provide your Mobile No. in UAE