2014, സെപ്റ്റംബർ 6, ശനിയാഴ്‌ച

ഭക്ഷണരീതിയിൽ രോഗങ്ങളെ അകറ്റാനുള്ള പൊടിക്കൈകൾ-02 കോവയ്ക്ക തൊടിയില്‍ സുലഭമായി ലഭിച്ചിരുന്ന പച്ചക്കറിയായിരുന്നു കോവയ്ക്ക. എന്നാല്‍ ഇന്ന്‌ വില കൂടിയ പച്ചക്കറി വിഭവമായി ഇത്‌ മാറിയിരിക്കുന്നു. കോവയ്ക്ക പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ ഒരു ഇന്‍സുലിനാണ്‍. ഒരു പ്രമേഹരോഗി നിത്യവും ചുരുങ്ങിയത് നൂറ്ഗ്രാം കോവയ്ക്ക ഉപയോഗിച്ചു വരികയാണെങ്കില്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പ്പദിപ്പിക്കുവാനും, നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും കഴിയും. കോവയ്ക്ക ഉണക്കിപ്പൊടിച്ച പൊടി പത്തുഗ്രാം വീതം ദിവസവും രണ്ട് നേരം ചൂടുവെള്ളത്തില്‍ച്ചേര്‍ത്തു കഴിച്ചാലും ഇതേ ഫലം സിദ്ധിക്കും. കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നവര്‍ക്ക് പ്രമേഹക്കുരു വരാനുള്ള സാദ്ധ്യതåവളരെക്കുറവാണ്‍. കോവയ്ക്കയുടെ ഇലയ്ക്കും ഔഷധ ഗുണമുണ്ട്. കോവയ്ക്കയുടെ ഇല വേവിച്ച് ഉണക്കി പൊടിയാക്കി സൂക്ഷിക്കുക. ഈ പൊടി ഒരു ടീസ്പൂണ്‍ വീതം മൂന്നു നേരം ചൂടുവെള്ളത്തില്‍ കലക്കി ദിവസവും സേവിക്കുകയാണെങ്കില്‍ സോറിയാസിസ് കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. വയറിളക്കത്തിന്‍ കോവയിലയുടെ നീര്‍് ഒരു ഔഷധമായി ഉപയോഗിക്കാം.ഒരു ടീസ്പൂണ്‍ കോവയില നീർ ഒരു ചെറിയകപ്പ് തൈരില്‍ച്ചേര്‍ത്ത് ദിവസവും മൂന്നു നേരം കഴിക്കുക. മലശോധനസാധാരണരീതിയിലാകുന്നതു വരെ ഇതു തുടരുക.
പ്രമേഹരോഗത്തിന് കൈക്കൊണ്ട ഔഷധമാണ് കോവല്‍. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നതില്‍ ഇവ പ്രധാനപങ്കു വഹിക്കുന്നുണ്ട്. ഇന്‍സുലിന്‍ ചികിത്സപോലും ഫലവാകാത്ത സാഹചര്യത്തില്‍ കോവലിന്റെ ഇലച്ചാറ്, വേരില്‍ നിന്നുള്ള സത്ത് എന്നിവ നിര്‍ദേശിക്കാറുണ്ട്. ഇലച്ചാറ് മുറിവുണക്കാന്‍ ഉത്തമ ഔഷധമാണ്. രക്തശുദ്ധീകരണത്തിനും ഉദരസംബന്ധമായ രോഗങ്ങള്‍ക്കും ചര്‍മരോഗങ്ങള്‍ക്കും കോവലിന്റെ വിവിധഭഭാഗങ്ങള്‍ (ഇല, കായ്) വളരെ ഉപയോഗപ്രദമാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഘടകങ്ങളായ ആന്റി ഓക്സിഡന്റുകള്‍ , ബീറ്റാകരോട്ടിന്‍ എന്നിവയുടെ നല്ല സ്രോതസ്സായതിനാല്‍ കോവയ്ക്ക നിത്യേന കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. കരളിന്റെയും സ്വേദഗ്രന്ഥികളുടെയും ശരിയായ പ്രവര്‍ത്തനം, ദഹനശക്തി വര്‍ധിപ്പിക്കല്‍ എന്നിവയ്ക്കും കോവല്‍ സഹായിക്കുന്നു. കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കും. കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ കുറയ്ക്കാന്‍ കോവയ്ക്ക സഹായിക്കും. മെഴുക്കുപുരട്ടിയുണ്ടാക്കുവാന്‍ പറ്റിയ ഭക്ഷണവസ്തുക്കളില്‍ ഒന്നാണ് കോവയ്ക്ക. പച്ചനിറത്തിലുള്ളതു കൊണ്ടുതന്നെ ആരോഗ്യഗുണങ്ങള്‍ ഇതിന് കൂടുകയും ചെയ്യും.വൈറ്റമിന്‍ എ, ബി1, ബി2, വൈറ്റമിന്‍ സി തുടങ്ങിയ പോഷകാംശങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. കോവയ്ക്കയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തിന് നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറി കൂടിയാണിത്. ഇതിലെ ജലാംശം വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാക്കുന്നു. ആയുര്‍വേദ പ്രകാരം ശരീരത്തിലെ കഫദോഷങ്ങള്‍ കുറയ്ക്കാന്‍ കോവയ്ക്ക നല്ലതാണ്. ഇത് രക്തം ശുദ്ധീകരിയ്ക്കുകയും ചെയ്യും. ഇതുവഴി ചര്‍മപ്രശ്‌നങ്ങളും രോഗങ്ങളും അകറ്റും. കോള്‍ഡ്, പനി തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള പ്രകൃതിദത്ത പരിഹാരം കൂടിയാണിത്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും നീര്‍ക്കെട്ട്‌, രക്‌തക്കുറവ്‌, കഫകെട്ട്‌ ഇവയ്‌ക്കും കോവയ്‌ക്ക ഫലപ്രദമാണ്‌. കയ്‌പ്പു രസമുള്ള കോവയ്‌ക്ക രോഗപ്രതിരോധത്തിനും ത്വക്ക്‌ രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയവ ഇല്ലാതാക്കാനും സഹായിക്കുമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. തൊടിയില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന കോവല്‍ നാട്ടിന്‍പുറത്തെ സാധാരണ കാഴ്‌ചയാണ്‌. കോവയ്‌ക്കാ വിഭവങ്ങള്‍ അവര്‍ക്ക്‌ ഏറെ പ്രിയപ്പെട്ടതും. രുചിയും ഗുണവും ഒരുപോലടങ്ങിയ മറ്റൊരു പച്ചക്കറിയില്ല. കോവയ്‌ക്ക കയ്‌പ്പുള്ളതും ഇല്ലാത്തതുമുണ്ട്‌. കയ്‌പ്പുളള കോവയ്‌ക്കയെ കാട്ടുകോവയ്‌ക്ക എന്നു വിളിക്കുന്നു. കയ്‌പ്പില്ലാത്ത കോവയ്‌ക്കയാണ്‌ സാധാരണ ആഹാരമായി ഉപയോഗിക്കുന്നത്‌. കാഴ്‌ചയില്‍ ചെറുതെങ്കിലും വിഭവങ്ങളുടെ ഒരു നീണ്ടനിര കോവയ്‌ക്കകൊണ്ട്‌ തയാറാക്കാം. കോവയ്‌ക്ക തോരന്‍, കോവയ്‌ക്ക മെഴുക്കുപുരട്ടി, ചെമ്മീന്‍ കോവയ്‌ക്ക റോസ്‌റ്റ്, കോവയ്‌ക്ക കൊണ്ടാട്ടം, കോവയ്‌ക്ക പൊരിയല്‍ തുടങ്ങിയവ അവയില്‍ ചിലതു മാത്രം. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും നീര്‍ക്കെട്ട്‌, രക്‌തക്കുറവ്‌, കഫകെട്ട്‌ ഇവയ്‌ക്കും കോവയ്‌ക്ക ഫലപ്രദമാണ്‌. കയ്‌പ്പു രസമുള്ള കോവയ്‌ക്ക രോഗപ്രതിരോധത്തിനും ത്വക്ക്‌ രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയവ ഇല്ലാതാക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്‌. കോക്ലീന ഗ്രാന്‍ഡിസ്‌ എന്നതാണ്‌ ഇതിന്റെ ശാസ്‌ത്രീയ നാമം. കോവയ്ക്കാ തോരന്‍. ചേര്‍ക്കേണ്ട ഇനങ്ങള്‍ കോവയ്ക്ക - 400 ഗ്രാം മുളക് ‌- 6 എണ്ണം വെളിച്ചെണ്ണ - ആവശ്യത്തിന്‌ തേങ്ങ ചിരകിയത്‌ - ഒരു മുറി കടുക്‌, ഉപ്പ് - പാകത്തിന്‌
പാകം ചെയ്യേണ്ട വിധം കോവയ്ക്ക ചെറുതായി അരിഞ്ഞെടുത്ത്‌ ആവശ്യത്തിന്‌ വെള്ളം ചേര്‍ത്ത്‌ വേവിക്കുക. പാകത്തിന്‌ ഉപ്പും ചേര്‍ ക്കുക. കടുക്‌, മുളക്‌ എന്നിവ വെളിച്ചെണ്ണയില്‍ വഴറ്റിയെടുത്ത്‌ വെന്ത കോവക്കയില്‍ ചേര്‍ ക്കുക. ഇതില്‍ തേങ്ങ ചിരകിയതും ചേര്‍ത്ത്‌ ഒന്നു കൂടെ ചൂടാക്കിയ ശേഷം അടുപ്പില്‍ നിന്ന്‌ വാങ്ങിയെടുത്ത്‌ ഉപയോഗിക്കാം.