2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച

ഗൾഫിൽ കാലാവസ്ഥ മറുകയാണ്. അതിനാല്‍ തന്നെ നമുക്ക് നമ്മുടെ ശരീരം ഒന്ന് ശ്രദ്ദിക്കാന്‍ നല്ല സമയം. കൊളസ്ട്രോൾ, പ്രഷർ‍ , പ്രമേഹം എന്നിവയെല്ലാം അകറ്റിനിർത്താൻ ഈ തണുപ്പാന്‍ കാലത്ത് നല്ല ഒരു ഭക്ഷണമാണ് ഓട്സ്. കൊളസ്ട്രോൾ മൂലമുള്ള ‍ ഹ്യദയരോഗം ഉണ്ടാകാനുള്ള സാധ്യത കുറയും. ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് കുറക്കാതെ ചീത്ത കൊളസ്ട്രോൾ കുറക്കുന്നു പ്രമേഹം നിയന്ത്രിക്കുന്നു, കാന്സറ് വരാനുള്ള സാധ്യത കുറയുന്നു ആരോഗ്യവും ഉന്മേഷവും ലഭിക്കുന്നു സോലുബിള്‍ ഫൈബര്‍ നാരുകള്‍ ധാരാളം ഉള്ളതാണ് ഓട്സ്, അതിനാല്‍ തന്നെ ചീത്ത കൊളസ്ട്രോളിനെ കുറച്ചു ഹ്യദയത്തിനു സംരക്ഷണം തരുന്നു. ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന അന്നജത്തെ എളുപ്പം ദാഹിപ്പിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടന്ന് ഉയരാതിരിക്കാനും സഹായിക്കുന്നു കുറഞ്ഞ ഫാറ്റ് ഉള്ള പാലുകള്‍ മാര്‍കെറ്റില്‍ ലഭ്യമാണു . ഒരല്പം പാലില്‍ കുറച്ചു ശർക്കര/പഞ്ചസാര ചേർത്ത് ഉണ്ടാക്കുകയാണെങ്കിൽ കഴിക്കാന്‍ നല്ല രുചിയായിരിക്കും. (പ്രമേഹം ഉള്ളവര്‍ പഞ്ചസാര ഉപയോഗിക്കരുത് ) ഇതില്‍ ചെറുതായി അരിഞ്ഞ ആപ്പിള്‍, സ്റ്റോബെറി, അണ്ടിപ്പരിപ്പ് ,കിസ്മിസ് എന്നിവ ചേർത്ത് സ്വാദ് വർദ്ധിപ്പിക്കാം. രാവിലെയാണു ഓട്സ് കഴിക്കാൻ നല്ല സമയം. ഓട്സിൽ വിറ്റാമിൻ ബി കൂടുതലായി അടങ്ങിയിരിക്കുന്നു, നാഡീ വ്യൂഹത്തിന്റെ ആരോഗ്യത്തിനും എല്ലുകളുടെ വളർച്ചക്കും നല്ലതാണു ഗോതമ്പിനെക്കളേറെ കാൽസ്യം, പ്രോട്ടീൻ, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക്,ചെമ്പ്,മാംഗനീസ്,തയമിൻ, വിറ്റാമിൻ ഇ എന്നിവ ഓട്സിലുണ്ട് രോഗങ്ങളെ ചെറുക്കാനുള്ള ഫൈറ്റോ ഈസ്ട്രജൻസും,ഫൈറ്റോ കെമിക്കൽസും അടങ്ങിയതിനാൽ ശരീരത്തിനു ഊർജ്ജം നൽകാന് ഓട്സ് ഉപകരിക്കും ഹ്യദയ രോഗങ്ങളെയും, കാൻസറിനെയും ചെറുക്കാനുള്ള ഫ്ലേവ്നോയ്ഡസ് ഓട്സിൽ ഉണ്ട് കൊളസ്ട്രോളിനെ ചെറുക്കാനുള്ള ബീറ്റാ-ഗ്ലൂക്കൻ എന്ന നാരു ഓട്സിൽ അടങ്ങിയിട്ടുണ്ട് ഓട്സിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട് അതിനാൽ പ്രമേഹത്തെ ചെറുക്കാൻ ഓട്സ് നല്ലതാണു. 
  • -ഓട്സ് ചേർത്ത് ഇഡലി ഉണ്ടാക്കു 
  • -ഓട്സ് കൊണ്ട് ഉപ്പുമാവ്, ഊത്തപ്പം ഉണ്ടാക്കുക
  • -ഓട്സ് പായസം ഉണ്ടാക്കുക -ഓട്സ് റവയും സവാളയും ചേർത്ത് ദോശയുണ്ടാക്കുക
  • -ഓട്സ് പാലും ചേർത്ത് കുറുക്കുണ്ടാക്കുക 
  • -ഓട്സ് ഗോതമ്പ് പൊടിയും ചേർത്ത് ദോശയുണ്ടാക്കുക                                        
ഓട്സ് പുട്ട് 
ഇത് ഒരു ഹെല്‍ത്തി ഓട്സ് പുട്ടാണ്, ഓട്സ് കൊണ്ട് മാത്രം പുട്ടുണ്ടാക്കിയാല്‍ കട്ട പിടിച്ചു പോകും..
വൈറ്റ് ഓട്സ് മൂന്നു കപ്പു തേങ്ങ ചിരവിയത് കല്കപ്പു കാരറ്റ് ചെറുതായി അരിഞ്ഞത്‌ അരക്കപ്പ് (ഒരല്പം ഉപ്പു ചേര്‍ത്ത് കാരറ്റ് ആദ്യം തന്നെ വേവിച്ചെടുത്ത് അതിന്നു ശേഷം അരിഞ്ഞാല്‍ പുട്ട് ഉണ്ടാക്കാന്‍ സമയനഷ്ടം ആവശ്യയമില്ല )
കാബേജ് ചെറുതായി അരിഞ്ഞത്‌ കാൽകപ്പു ഉപ്പു ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം : ഓട്സ്, തേങ്ങ ചിരകിയത്, കാബേജ് അരിഞ്ഞത്, ഇവ ആവശിയതിന്നു ഉപ്പു ചേര്‍ത്ത് ഒരല്പം വെള്ളം ചേര്‍ത്ത് പുട്ടിനു വേണ്ടി കട്ടയവാതെ കുഴച്ചെടുക്കുക, പുട്ട് കുറ്റിയില്‍ ഒരല്പം കാരറ്റ് അരിഞ്ഞത്‌ (ഒരല്പം ഉപ്പു ചേര്‍ത്ത് കുഴക്കുക- നേരെത്തെ ഉപ്പു ചേര്‍ത്തില്ലെങ്കില്‍ ) ഇടുക അതിനു ശേഷം നേരെത്തെ കുഴച്ചു വെച്ച ചേരുവ ചേര്‍ക്കുക. സതാരണ പുട്ട് ഉണ്ടാക്കുന്ന അതെ തരത്തില്‍ തന്നെ. ഇടക്ക് കാരറ്റ് , പിന്നെ കുഴച്ചു വെച്ച ചേരുവ ചേര്‍ക്കുക, ആവിയില്‍ വേവിച്ചെടുക്കുക, കറിയുടെ ആവശ്യം വരില്ല അങ്ങിനെ തന്നെ കഴിക്കാം, വേണമെങ്കില്‍ കറി ഉപയോഗിക്കാം (യൂറിക് ആസിഡിന്റെ പ്രശ്നം ഉള്ളവർ കാബേജ് ചേർക്കേണ്ടതില്ല,പകരം അവൽ ചേർത്താലും മതി)  

ഓട്സ് ദോശ 
രണ്ട് കപ്പ് ഓട്സിനു ഒരു കപ്പ് ഗോതമ്പ് പൊടി (ആട്ട) ചേർക്കുക (മൈദ ചേർക്കരുത് അത് ശരീരത്തിനു കേടാണു) ശേഷം ആവശ്യത്തിനു വെള്ളം ചേർത്തു ഉപ്പും ചേർത്തു സാധാരണ ദോശ ചുടുന്നതുപോലെ ചുട്ടെടുക്കുക, ഓലീവു ഓയിൽ ചേർക്കുകയാണെങ്കിൽ വളരെ നല്ലത്

3 അഭിപ്രായ(ങ്ങള്‍):

Cholakkel പറഞ്ഞു...

നല്ല ബ്ലോഗ് .... ഇതിനു ഫോളോ ബട്ടന്‍ ഇല്ലല്ലോ

Unknown പറഞ്ഞു...

Arivukal pankuvechathinu nandi

Unknown പറഞ്ഞു...

08/oct/2016.അസ്സലാമു അലൈകും, ഞാനെന്റെ അനിയന്റെ അസുഖത്തെ കുറിച്ച് താങ്കളുടെ നിര്ദേശം അറിയാനാഗ്രഹിക്കുന്നു. ബുദ്ധിമുട്ടില്ലെങ്കിൽ email id അയച്ചു തരിക. മെഡിക്കൽ റിപ്പോർട്ട് അയച്ചു തരാനായിരുന്നു.
പ്രതീക്ഷയോടെ..

Basheer Chalithodi
Mob: 918138825581.
Mail: basheerchalithodi@gmail. com
Kerala, India.