2011, മേയ് 25, ബുധനാഴ്‌ച

വായിക്കുന്നവരോട്.. ഇതു .......ഒരു അനുഭവ കുറിപ്പു മാത്രം....

ഞാൻ ജോലിചെയ്യുന്ന ഓഫീസിൽ എന്നും വരാറുള്ള ഒരു പാകിസ്താനി പയ്യൻ, ഉപ്പയില്ല ഒരേഒരു മകൻ, അതിനാൽ തന്നെ ചെറുപ്രായത്തിലേ "ഭാരവും ഭാര്യയും" ഒന്നിച്ചു തലയിൽ വന്നു...ഇവിടെ ഷാർജയിൽ സ്ക്രാപ്പ് ബിസിനസ്സ്..നല്ല പണം, ദീനി, നല്ല സ്നേഹസംമ്പന്നൻ..ഉപരി നല്ല പെരുമാറ്റം അതു കോണ്ടു തന്നെ എല്ലാം തുറന്നു പറയുന്ന പ്രക്യതി.....കാണാൻ   സന്തോഷവാൻ..
ഞാൻ എന്റെ സുഹ്യത്തുക്കളെയും, അതേപോലെ എന്നോട് ബന്ധപ്പെട്ടവരെയും ഞാൻ  മന:ശ്ശാസ്ത്രമായി ഒന്നു അളന്നു നോക്കാറുണ്ട്..ആരോടും പറയാനല്ല..ജസ്റ്റ് ഞാൻ പഠിച്ചത് ശരിയാണോ എന്നറിയാൻ വേണ്ടി മാത്രം..

അന്നും അവൻ വന്നപ്പോൾ ചിരിച്ചുകൊണ്ട് തന്നെയാണു സംസരിച്ചത്.. എന്തോ ഒരു പന്തികേട് ആചിരിയിൽ ഒളിഞ്ഞു കിടക്കുന്നു ഞാൻ തമാശ പറയുന്ന കൂട്ടത്തിൽ വെറുതെ ചോദിച്ചു "എന്തു പറ്റി ഇന്നു"
"കല്ല്യാണം കഴിഞ്ഞു ഇന്നു പത്താം വാർഷികം സന്തോഷിക്കേണ്ട ദിവസം..പക്ഷേ..ഇതുവരെ ഒരു കുട്ടിയായില്ല
കാണിക്കാത്ത ഡോക്ടർമാറില്ല വൈദ്യന്മരില്ല പാകിസ്താനിൽ, യു.എ.യിൽ.. ഫലം നിരാശ മാത്രം..
ഉമ്മ ഒറ്റക്കായതിനാൽ ഇവിടെ അവളെ കൂടുതൽ നിർത്താനും പറ്റുന്നില്ല.. ഉമ്മയാണെങ്കിൽ ഇവിടെ വരുന്നുമില്ല.."  മനസ്സു തുറക്കുകയായിരുന്നു, അന്നു ശനിയാഴ്ച്ച ആയതിനാൽ തിരക്കും കുറവായിരുന്നു.. വിശദവിവരം ചോദിച്ചു മനസ്സിലാക്കി..

അന്നു ഞാൻ തീരുമാനിച്ചു കുട്ടികളില്ലാത്തവർക്കുള്ള എന്റെ ചികിൽസയിലെ ആദ്യ ഇര ഇവൻ തന്നെ ആവട്ടേ..പക്ഷേ ഒരു കാര്യം ഇവനോടു ഞാനാണു മരുന്നു തരുന്നത് എന്നു പറഞ്ഞാൽ വിശ്വസം കുറയും, അതിനാൽ ആദ്യ ചികിൽസ തന്നെ ഒരു കളവിലൂടെ തുടങ്ങി, എന്റെ ഒരു സുഹ്യത്തു ഉണ്ട് അയാൾ ഇത്തരം കാര്യത്തിനു മരുന്നു കൊടുക്കുന്നയാളാണു ഞാൻ പറയാം, ഭാര്യ വന്നാൽ എനിക്ക് ഒന്ന് അറിയിക്കുക മരുന്നു..എത്തിക്കാം..എന്നു പറഞ്ഞു സമാധാനിപ്പിച്ചു..
ഞാൻ അള്ളാഹുവിൽ തവക്കുലാക്കി മരുന്നു ഉണ്ടാക്കാൻ തീരുമാനിച്ചു...
ഉമ്മയോടു അവൻ സമ്മതം വാങ്ങി അവളെ ഷാർജക്ക് കൊണ്ട് വന്നു ചികിൽസയും തുടങ്ങി..ഇടക്കിടക്കു അവൻ ചോദിക്കും ആ ഡോക്ടറുടെ പേരു, മൊബൈൽ നമ്പർ..പേരു എന്റെ പേരു പറയും, നമ്പർ തരാൻ പാടില്ല എന്നും പറയും..അങ്ങിനെ..മാസം മൂന്നായി..
മാസമുറ തെറ്റി.. ഒരു ദിവസം രാവിലെ  തന്നെ അവന്റെ  ഭാര്യ ചർദ്ദിയായിട്ടു ഡോക്ടറുടെ അടുത്തു പോയി...ചെക്കപ്പ് ചെയ്തു...ഗർഭിണി ആയതിന്റെ ലക്ഷണം.."അൽ ഹംദുലില്ലാഹ്.."ഞാൻ ഒരു പാട് വട്ടം അള്ളാഹുവിന്നു നന്ദി പറഞ്ഞു..

ഉച്ചകഴിഞ്ഞപ്പോൾ ഒരു കവറുമായി അവൻ വന്നു എന്റെ അന്നത്തെ ഡ്യൂട്ടി കഴിയുന്ന സമയം..എന്തിനാണെന്നോ ഈ മരുന്നു തന്ന ആളെ നേരിൽ കണ്ട് ഏല്പ്പിക്കാൻ...
എന്താണു ഞാൻ ചെയ്യുക..ആ കളവ് ഇവിടെ സത്യമാക്കണം..
കളവ് പറയേണ്ടിവന്ന അവസ്ഥ എല്ലാം അവനു അവന്റെ കാറിൽ ഇരുന്നു പറഞ്ഞു മനസ്സിലാക്കി..
ആ കവർ എന്റെ നേരെ നീട്ടി.........ഒരിറ്റു കണ്ണുനീർ.... റബ്ബിനോട് നന്ദി..പറഞ്ഞു അതു അവനെ തന്നെ തിരിച്ചേല്പ്പിച്ചു...പ്രതിഫലം വാങ്ങിയാൽ ഫലം കുറയും അതു കൊണ്ട് വേണ്ട...
അവൾ ആറു മാസത്തോളം ഇവിടെ നിന്നു... പിന്നെ എന്റെ നിർദ്ദേശ പ്രകാരം നാട്ടിലേക്ക് വിട്ടു...
പ്രസവം അടുക്കുന്ന സമയത്ത് അവൻ നാട്ടിൽ വരാം എന്ന വെവസ്ഥയോടെ...

ഇടയിൽ എനിക്കു നാട്ടിൽ പോകേണ്ടി വന്നു..പോകുന്ന സമയത്ത് എന്റെ നാട്ടിലെ നമ്പർ അവൻ വാങ്ങിച്ചു..പ്രസവിച്ചാൽ അറിയിക്കാൻ.. ഞാൻ എയർ പോർട്ടിൽ എത്തി ഇമിഗ്രേഷൻ കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്താണു എന്റെ മനസ്സിൽ അതു കടന്നു വന്നത് അവൻ ഭാര്യ പ്രസവിച്ചാൽ പാകിസ്താനിൽ നിന്നു എന്റെ വീട്ടിലേക്ക് വിളിക്കും!!!!!
അങ്ങിനെ സംഭവിച്ചാൽ ഉടനെ എന്റെ വീട്ടിൽ നമ്മുടെ "റോ " അടക്കമുള്ള ഇന്റലിജെൻസ് ഗ്രൂപ്പ് വരും...വീട് വളയും തീവ്രവാദിയാവും ഞാൻ!!!... ഉടനെ അവനെ വിളിച്ചു പറഞ്ഞു അവനും അപ്പഴാ ഓർത്തത്.. ഞാൻ പറഞ്ഞു നിന്റെ ചാച്ചാന്റെ മകനില്ലെ ഇവിടെ അവന്നു വിളിച്ചു പറഞ്ഞു യു.എ.യിൽ നിന്നും വിളിക്കാൻ പറയണം....

നല്ല സുഖത്തിൽ ഒരു നല്ല ഓമനത്തമുള്ള ആൺ കുട്ടിയെ പ്രസവിച്ചു, പറഞ്ഞപോലെ ഷാർജയിൽ നിന്നും വിളിച്ചു പറഞ്ഞു....നോക്കണെ നമ്മുടെ ഒരു അവസ്ത?...
പ്രസവ ശേഷം ആ ഉമ്മ മരുമകളെയും കുഞ്ഞിനെയും ഷാർജക്ക് വിട്ടില്ല...മകനോട് പറഞ്ഞു വത്രെ "മൂന്നു മാസം കൂടുമ്പോൾ നീവന്നു ഒന്നോ രണ്ടോ മാസം നിന്നു പോയിക്കോ.. ഇല്ലെങ്കിൽ ഷാർജ വിടാൻ..ചിലവ് നോക്കണ്ട എന്നും....

വർഷം കുറെ കഴിഞ്ഞു
ഈ അടുത്തു വീണ്ടും അവർ കുട്ടിയുമായി യു.എ.യിക്ക് വന്നു എന്നെ കാണാൻ..എന്തിനാണെന്നോ..കുട്ടിക്ക് എന്നും പനി..വർഷങ്ങളായി.. മാറുന്നില്ല...അപ്പോൾ ഉമ്മ പറഞ്ഞു വത്രെ നിങ്ങൾക്കു മരുന്നു തന്ന് ആ ആളെ ഒന്നു കാണാൻ..അങ്ങിനെ യാണു എന്നെ കാണാൻ മാത്രമായി അവർ വന്നത്
പടച്ചവനെ ഞാൻ കുടുങ്ങിയല്ലോ..തവക്കൽത്തു അലള്ളാ...
കുട്ടിയുമായി ഒരു വെള്ളിയാഴ്ച്ചരാവിലെ എന്റെ ഓഫീസിൽ വരാൻ പറഞ്ഞു, കൊണ്ടു വന്നു...ഇസ്ലാമിക ചികിൽസയോടൊപ്പം, റെക്കി, പ്രാണിക്ക് ഹീലിങ്ങ്, മാഗ്നിഫൈ ഹീലിങ്ങ്..ആയുർവേദം..എന്നിവ കൊണ്ട് ചികിൽസിച്ചു തുടങ്ങി..ഒരു മാസം കൊണ്ട് കുട്ടി നല്ല സുഖം പ്രാവിച്ചു..

എനിക്കു നല്ല ഒരു സംഖ്യയും തന്നു ഞാൻ വാങ്ങി എനിക്കല്ല...കഷ്ടപ്പെടുന്ന/പഠിക്കാൻ വേണ്ടി ഒരു പാട് ബുദ്ദിമുട്ടുന്ന കുറച്ചു കുഞ്ഞുങ്ങൾക്കു മദ്റസ/സ്ക്കൂൾ ബുക്കുവാങ്ങാൻ, കുടവാങ്ങാൻ.. ഞാൻ സ്വീകരിച്ചു അവർ തന്നതിനെ നിറഞ്ഞമനസ്സോടെ.അതു അർഹതപ്പെട്ടവർക്കു..കൊടുക്കാൻ ഏല്പ്പിക്കുകയും ചെയ്തു..അൽ ഹംദുലില്ലാഹ്.
ആ തുടക്കം ഇന്നുവരെ പരാജയപ്പെട്ടില്ല.....തുടരുന്നു..
(തുടരും..)

അടുത്തത്...ഇരുപത് വർഷമായി ചികിൽസിച്ചു പരാജയപ്പെട്ട ഒരു തലവേദനക്കാരന്റെ കഥ.. (ഇൻഷാ അള്ളാഹ്)
ആളുകളുടെ പേരു ഉപയോഗിക്കുന്നത് ശരിയല്ലാത്തത് കൊണ്ട് ഇവിടെ ഉപയോഗിച്ചില്ല

1 അഭിപ്രായ(ങ്ങള്‍):

Mubarak പറഞ്ഞു...

താങ്കള്‍ പറഞ്ഞത്‌ ശരിയാണ്. നമ്മുടെ ഗവര്‍മെന്റിന്റെ ഒരു സെക്യൂരിറ്റി കാര്യം! എന്‍റെ സുഹ്രത്ത് എറണാകുളം സ്വദേശി ഇതുപോലെയുള്ള ഒരു സംഭവം പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ ഹൈന്തവനായ നാട്ടുകാരന്‍റെ അനുഭവം. യു.എ.ഈ യില്‍ അയാള്‍ ജോലിനോക്കിയ കമ്പനിയിലെ പി.ആര്‍.ഓ ആയ പാക്കിസ്ഥാനി പാക്കിസ്ഥാനില്‍ നിന്നും വിസ ശരിയായിട്ടുണ്ട് എന്ന് വിളിച്ചു പറഞ്ഞത്‌ ആ ഹൈന്തവ സുഹ്രത്തിനെ ഏറെ സന്തോഷിപ്പിച്ചുവെങ്കിലും പാക്കിസ്ഥാന്‍ കോളിനു പിറകെ വന്നത് ഒരു പോലിസ്‌ ജീപ്പ്‌! തീവ്രവാദിയെ പിടികൂടി! മൂന്ന് ദിവസം അയാള്‍ പോലിസ്‌ സ്റ്റേഷനില്‍ കിടക്കേണ്ടി വന്നു...പാവം 'തീവ്രവാദി' !